വല്ല കാര്യം ഉണ്ടായിരുന്നോ? വിധവയുടെ 10 മാസത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈപ്പറ്റി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

Pension Fraud Leader Urban Bank Naufal Leader മലപ്പുറം: ( വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരൻ കെ.ടി നൗഫലിനെയാണ് സസ്പെൻഡ് ചെയ്തത്. സിപിഎം…


Pension Fraud Leader Urban Bank Naufal Leader

മലപ്പുറം: ( വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരൻ കെ.ടി നൗഫലിനെയാണ് സസ്പെൻഡ് ചെയ്തത്.

സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ് ഇയാൾ. സംഭവത്തിന് പിന്നാലെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ 10 മാസത്തെ 20,000 രൂപ പെൻഷൻ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നാണ് പരാതി.

നവംബർ മുതൽ ആഗസ്റ്റ് വരെയുള്ള തുകയാണ് തട്ടിയത്. വിവരം പുറത്തായതോടെ 18,000 രൂപ തിരികെ നൽകി. പെൻഷൻ കിട്ടാതായതോടെ വീട്ടമ്മ പലതവണ പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് അനുവദിച്ചില്ലെന്നാണ് അറിയിച്ചത്. രേഖകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് കൊളത്തൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സസ്പെൻഷൻ.

നൗഫലിനെ ഒരു വര്‍ഷത്തേക്കാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ, ബാങ്ക് ജീവനക്കാര്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിക്കുന്നതിനെതിരെ മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സിപിഎം നടത്തിയ സമരത്തിന് നൗഫല്‍ നേതൃത്വം നല്‍കിയിരുന്നു.

English Summary:

n Malappuram, bank employee who is CPM leader suspended in widow pension fraud case. Employee of Perinthalmanna Urban Bank Moorkkanad branch K.T. Naufal suspended by bank. He is CPM Mankada Area Committee member and DYFI leader. He was expelled from party after incident. He allegedly forged signature and took Rs 20,000, ten months pension of a housewife from Moorkkanad. Pension amount from last November to August this year was taken. Housewife filed complaint with police. Complaint says Rs 18,000 returned to beneficiary after incident came out. When she did not receive pension, she complained many times, but was told panchayat did not sanction pension. Later on checking records, found pension amount taken from bank. Then she complained to Kolathur police. After police started investigation, bank suspended Naufal. He was expelled from CPM for one year. Earlier, Naufal led CPM protest in front of Moorkkanad panchayat office against ending pension distribution through bank employees.

Pension Fraud Leader Urban Bank Naufal Leader

Comments (0)