റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 100 ശതമാനം തീരുവ; ബില്ലില്‍ ഒപ്പിട്ട് ട്രംപ്
ജൂലൈയിലെ കണക്കനുസരിച്ച് ദിവസം 2.47 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്ഇറാനും റഷ്യക്കും എതിരായ ഉപരോധബില്ലില്‍ ഒപ്പുവച്ച് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% തീരുവ ചുമത്താന്‍ പ്രസിഡന്റിന്…
ജൂലൈയിലെ കണക്കനുസരിച്ച് ദിവസം 2.47 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്
ഇറാനും റഷ്യക്കും എതിരായ ഉപരോധബില്ലില്‍ ഒപ്പുവച്ച് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% തീരുവ ചുമത്താന്‍ പ്രസിഡന്റിന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരമായി. 30 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍വരും. ജൂലൈയിലെ കണക്കനുസരിച്ച് ദിവസം 2.47 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. രാജ്യത്തെ ആകെ ഇറക്കുമതിയുടെ 51 ശതമാനം വരും ഇത്.
അതേസമയം 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. യു.എസ്. പ്രതിനിധികളുമായി ഇക്കാര്യം മുൻപും ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്‍റെ വ്യാപാര, സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബില്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഉയര്‍ന്ന തീരുവ നല്‍കേണ്ടി വരും.
സെനറ്റിൽ 11ന് എതിരെ 86 വോട്ടുകൾക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ 159ന് എതിരെ 262 വോട്ടുകൾക്കുമാണ് ബില്‍ പാസായത്. റഷ്യയില്‍ നിന്നും വന്‍തോതല്‍ എണ്ണയും മറ്റ് ക്രൂഡ് ഓയില്‍ ഉല്‍പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾ, കമ്പനികൾ, ബാങ്കുകൾ, ഷാഡോ കപ്പലുകൾ, ഇടപാട് നടത്തുന്ന വ്യക്തികൾ എന്നിവർക്കെതിരെ ഉപരോധം ചുമത്താൻ ട്രംപിന് അധികാരം ലഭിക്കുന്നതോടെ റഷ്യ–യുഎസ് ബന്ധം കൂടുതല്‍ വഷളായേക്കും.
Comments (0)