തിക്കോടിയിൽ യാത്രക്കാരനെ റ്റോപ്പില്‍ ഇറക്കാതെ ആറുവരിപ്പാതയിലൂടെ പോയ സ്വകാര്യ ബസ് പുറകോട്ട് എടുപ്പിച്ചു.

കോഴിക്കോട്: യാത്രക്കാരനെ സര്‍വീസ് റോഡിലെ സ്‌റ്റോപ്പില്‍ ഇറക്കാതെ ആറുവരിപ്പാതയിലൂടെ പോയ സ്വകാര്യ ബസ് പുറകോട്ട് എടുപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. തിക്കോടി ടൗണിലായിരുന്നു യാത്രക്കാരന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ തിക്കോടി…

കോഴിക്കോട്: യാത്രക്കാരനെ സര്‍വീസ് റോഡിലെ സ്‌റ്റോപ്പില്‍ ഇറക്കാതെ ആറുവരിപ്പാതയിലൂടെ പോയ സ്വകാര്യ ബസ് പുറകോട്ട് എടുപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം.

തിക്കോടി ടൗണിലായിരുന്നു യാത്രക്കാരന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ തിക്കോടി ടൗണിലേക്ക് കയറാതെ ബസ് ദേശീയപാതയിലൂടെ പോകുകയായിരുന്നു. ഇതോടെ യാത്രക്കാരന്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകാതെ പ്രതിഷേധിച്ചു. നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് ബസ് ഒരുകിലോമീറ്ററോളം പുറകോട്ടെടുത്ത് യാത്രക്കാരനെ സ്‌റ്റോപ്പില്‍ ഇറക്കിയത്.

ബസുകള്‍ സര്‍വീസ് റോഡിലൂടെ പോകാതെ ആറുവരിപ്പാതയിലൂടെ പോകുന്നതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ആറുവരിപ്പാതയിലെ സര്‍വീസ് റോഡിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് നടത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ബസുകള്‍ പല സ്റ്റോപ്പുകളും ഒഴിവാക്കുകയാണ്.

യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നതായും നിരവധി പരാതികളുയരുന്നുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാര്‍ക്ക് ഹൈവേയില്‍ നിന്നും പുറത്തിറങ്ങാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടി വരുന്നതായി പരാതികളുണ്ട്. ആറുവരിപ്പാതയില്‍ ഒരു സ്ഥലത്തും വാഹനം നിര്‍ത്തിയിടാനുള്ള അനുമതിയില്ല. ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. അതിനാല്‍ സര്‍വ്വീസ് റോഡില്‍ സ്റ്റോപ്പുകള്‍ ഉള്ള സ്റ്റേജ് ക്യാര്യേജ് ബസുകള്‍ നിര്‍ബന്ധമായും അവ ഒഴിവാക്കാന്‍ പാടുള്ളതല്ലെന്നും സ്റ്റോപ്പുകള്‍ ഒഴിവാക്കി ആറുവരിയിലൂടെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എംവിഡി അറിയിച്ചിരുന്നു.

Comments (0)