“കോണി വെച്ച് ഇറക്കിയ സംഭവം മറന്നിട്ടില്ല; തിക്കോടിയിൽ നിയമം ലംഘിച്ച ബസിനെക്കൊണ്ട് ബാക്ക് ഗിയർ ഇടുവിച്ച് യാത്രക്കാരുടെ മാസ്സ് പ്രതിഷേധം”

ദേശീയപാതയിലെ മേല്‍ഭാഗത്ത് യാത്രക്കാരെ ഇറക്കാന്‍ ശ്രമിച്ച സ്വകാര്യ ബസിനെ പുറകോട്ട് എടുപ്പിച്ച് യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 11:30 ഓടെ കൊയിലാണ്ടി തിക്കോടിയിലാണ് സംഭവം.കോഴിക്കോട് – തലശ്ശേരി റൂട്ടില്‍ ഓടുന്ന സാറ (ZAARA)’ ബസാണ്…

ദേശീയപാതയിലെ മേല്‍ഭാഗത്ത് യാത്രക്കാരെ ഇറക്കാന്‍ ശ്രമിച്ച സ്വകാര്യ ബസിനെ പുറകോട്ട് എടുപ്പിച്ച് യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 11:30 ഓടെ കൊയിലാണ്ടി തിക്കോടിയിലാണ് സംഭവം.കോഴിക്കോട് – തലശ്ശേരി റൂട്ടില്‍ ഓടുന്ന സാറ (ZAARA)’ ബസാണ് യാത്രക്കാരുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് കിലോമീറ്ററുകളോളം റിവേഴ്‌സ് എടുക്കേണ്ടി വന്നത്.

നന്തിയില്‍ നിന്നും സര്‍വീസ് റോഡ് ഒഴിവാക്കി പുതിയ ആറുവരി ദേശീയപാതയിലൂടെ പോയ ബസ്, തിക്കോടിയില്‍ ഇറങ്ങേണ്ട യാത്രക്കാരെ മുകളില്‍ തന്നെ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു. മുന്‍പ് ഇതേ സ്ഥലത്ത് യുവതിയെ ഇറക്കിവിട്ടപ്പോള്‍ നാട്ടുകാര്‍ കോണി വെച്ച് ഇറക്കേണ്ടി വന്ന സാഹചര്യം ഓര്‍മ്മിപ്പിച്ചായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

യാത്രക്കാര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയതോടെയാണ് ജീവനക്കാര്‍ക്ക് വഴങ്ങേണ്ടി വന്നതെന്ന് ബസ് യാത്രക്കാരൻ ശൈലേഷ് പറഞ്ഞു. ബസ് മേല്‍ഭാഗത്ത് നിന്നും പുറകോട്ട് എടുത്ത്, സര്‍വീസ് റോഡിലൂടെ തിരികെ എത്തിച്ച ശേഷമാണ് യാത്രക്കാരെ ഇറക്കിയത്. താഴെ റോഡില്‍ നിന്നും പ്രദേശവാസികള്‍ പകര്‍ത്തിയ ഈ വേറിട്ട പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

The post “കോണി വെച്ച് ഇറക്കിയ സംഭവം മറന്നിട്ടില്ല; തിക്കോടിയിൽ നിയമം ലംഘിച്ച ബസിനെക്കൊണ്ട് ബാക്ക് ഗിയർ ഇടുവിച്ച് യാത്രക്കാരുടെ മാസ്സ് പ്രതിഷേധം” appeared first on.

Comments (0)