ആറുവരിപ്പാതയിലൂടെ ബസുകൾ ഓടിച്ചാൽ പണി കിട്ടും; നിർദേശവുമായി എംവിഡി
കോഴിക്കോട്: ദേശീയപാതയിലെ ആറുവരിപ്പാത ഒഴിവാക്കി സർവീസ് റോഡുകൾ വഴി മാത്രം റൂട്ട് ബസുകൾ (സ്റ്റേജ് ക്യാരേജ്) സഞ്ചരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശം. ഹൈവേയിൽ യാത്രക്കാരെ ഇറക്കിവിടുന്നുവെന്ന വ്യാപക പരാതികളെത്തുടർന്നാണ് നടപടി.…
കോഴിക്കോട്: ദേശീയപാതയിലെ ആറുവരിപ്പാത ഒഴിവാക്കി സർവീസ് റോഡുകൾ വഴി മാത്രം റൂട്ട് ബസുകൾ (സ്റ്റേജ് ക്യാരേജ്) സഞ്ചരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശം. ഹൈവേയിൽ യാത്രക്കാരെ ഇറക്കിവിടുന്നുവെന്ന വ്യാപക പരാതികളെത്തുടർന്നാണ് നടപടി. ഉത്തരവ് ലംഘിക്കുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എംവിഡി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ ആറുവരിപ്പാതയിലെ മേൽപ്പാലത്തിൽ വച്ച് യാത്രക്കാരിയായ സ്ത്രീയെ ഇറക്കിവിട്ട സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ബസിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി അധികൃതർ രംഗത്തെത്തിയത്.മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം ആറുവരിപ്പാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടാനോ ആളുകളെ കയറ്റാനും ഇറക്കാനും അനുമതിയില്ല. ഹൈവേയിൽ ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുമില്ല. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാർക്ക് ഹൈവേയിൽ ഇറങ്ങേണ്ടി വരുമ്പോൾ പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയാണുള്ളത്. സർവീസ് റോഡുകൾ പൂർണ്ണമായും ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നു കൊടുത്ത സ്ട്രെച്ചുകളിലാണ് നിലവിൽ ബസുകൾ സർവീസ് റോഡ് ഉപേക്ഷിച്ച് ഹൈവേയിലൂടെ നിയമലംഘനം നടത്തുന്നത്. ഇത് ഒഴിവാക്കി സർവീസ് റോഡുകൾ വഴി തന്നെ ബസുകൾ പോകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് എംവിഡി തീരുമാനം.
Comments (0)