കീഴരിയൂരിൽ തെരുവുനായ കടിയേറ്റ സംഭവം; 12 വർഷത്തിന് ശേഷം നഷ്ടപരിഹാരത്തിന് ഉത്തരവ്
കീഴരിയൂർ: 2014-ൽ കീഴരിയൂരിൽ അധ്യാപികയെ തെരുവുനായ കടിച്ച സംഭവത്തിൽ 12 വർഷത്തിന് ശേഷം നഷ്ടപരിഹാരത്തിന് ഉത്തരവ്. 52,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റിയും…
കീഴരിയൂർ: 2014-ൽ കീഴരിയൂരിൽ അധ്യാപികയെ തെരുവുനായ കടിച്ച സംഭവത്തിൽ 12 വർഷത്തിന് ശേഷം നഷ്ടപരിഹാരത്തിന് ഉത്തരവ്.
52,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റിയും ഉത്തരവിട്ടത്.
2014 മാർച്ച് ഒന്നിന് കീഴരിയൂർ കുറുമ്മേൽ താഴെ റോഡിലൂടെ നടക്കവെയാണ് അധ്യാപികയായ അമൃത പ്രിയയ്ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായത്. വലതുകാലിലും ഇടതുകയ്യിലും കടിയേറ്റു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും വാക്സിനെടുക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഒരു മാസത്തോളം ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരിക്കുന്നത്. കീഴരിയൂർ പഞ്ചായത്താണ് തുക നൽകേണ്ടത്.
തെരുവുനായ ആക്രമണങ്ങൾ നിത്യസംഭവമായിരിക്കെ, പരാതി നൽകിയാൽ അതത് തദ്ദേശ ഭരണകൂടങ്ങളിൽ നിന്ന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്.
Comments (0)