കേരളം 126 വര്‍ഷത്തെ മഴക്കുറവിലേക്ക്, വില കൂടുമോ? എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് എന്ത് ?

കേരളം 126 വര്‍ഷത്തെ മഴക്കുറവിലേക്ക്, വില കൂടുമോ? എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് എന്ത് ?കാലവര്‍ഷത്തെ എല്‍നിനോ പ്രതികൂലമായി ബാധിച്ചതോടെ കേരളവും ബീഹാറും 126 വര്‍ഷത്തെ അഞ്ചാമത്തെ മഴ കുറവിലേക്കെന്ന് പ്രാഥമിക സൂചനകള്‍. രാജ്യത്താകെ 2026…

കേരളം 126 വര്‍ഷത്തെ മഴക്കുറവിലേക്ക്, വില കൂടുമോ? എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് എന്ത് ?

കാലവര്‍ഷത്തെ എല്‍നിനോ പ്രതികൂലമായി ബാധിച്ചതോടെ കേരളവും ബീഹാറും 126 വര്‍ഷത്തെ അഞ്ചാമത്തെ മഴ കുറവിലേക്കെന്ന് പ്രാഥമിക സൂചനകള്‍. രാജ്യത്താകെ 2026 ലെ മണ്‍സൂണ്‍ വരണ്ട വര്‍ഷക്കാലമാകുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോര്‍ട്ട്.

ഇന്ത്യയിലെ 60 ശതമാനം ജില്ലകളിലും മഴക്കുറവുണ്ട്. 126 വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ഏറ്റവും മഴ കുറഞ്ഞ ജൂണ്‍ - ജൂലൈ മാസങ്ങളാണ് കഴിഞ്ഞു പോയത്.

രാജ്യത്ത് മഴക്കുറവ് 24 % ആണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരമാണിത്.

രാജ്യത്തെ 60 ശതമാനം ജില്ലകളും (741 ജില്ലകള്‍) ജൂണ്‍ 1 മുതല്‍ ജൂലൈ 17 വരെയുള്ള മഴ കണക്കനുസരിച്ച് വലിയ മഴക്കുറവ് നേരിടുന്നുണ്ട്. മഴക്കുറവില്‍ ഒന്നാം സ്ഥാനത്ത് ബിഹാറും രണ്ടാം സ്ഥാനത്ത് കേരളവുമാണ്.

ബിഹാറിലെ 95 ശതമാനം ജില്ലകളിലും (38 ജില്ലകള്‍) മഴക്കുറവുണ്ട്. കേരളത്തില്‍ 86 ജില്ലകളിലും തെലങ്കാനയില്‍ 85 % ജില്ലകളിലും മഴക്കുറവുണ്ട്.

ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ 64 ശതമാനം മുതല്‍ 81 ശതമാനം ജില്ലകളിലും മഴക്കുറവുണ്ട്. ഭക്ഷ്യ വിലക്കയറ്റത്തിന് സാധ്യത കുറവ് എസ്.ബി.ഐ റിപ്പോര്‍ട്ട് അനുസരിച്ച് വിലക്കയറ്റത്തിന് സാധ്യത കുറവാണ്.

മഴക്കുറവുണ്ടെങ്കിലും വിലക്കയറ്റം വലിയ തോതില്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2018 ല്‍ രാജ്യത്ത് സാധാരണയില്‍ കുറവ് മഴയായിരുന്നു രേഖപ്പെടുത്തിയതെങ്കിലും വിലക്കയറ്റം ഉണ്ടായിരുന്നില്ല.

എന്നാല്‍ 2009 ല്‍ എല്‍നിനോ വര്‍ഷമായിരുന്നപ്പോള്‍ വിലക്കയറ്റം 13.1 ശതമാനമായി ഉയര്‍ന്നിരുന്നു. കാലാവസ്ഥയേക്കാള്‍ അടിസ്ഥാന താങ്ങുവിലയിലെ 40 ശതമാനം വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണമായി എസ്.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

23.5 ശതമാനമാണ് അന്ന് ശമ്പള കമ്മിഷന്‍ താങ്ങുവില പ്രഖ്യാപിച്ചത്. 60,000 കോടി രൂപയുടെ കാര്‍ഷിക ലോണും നല്‍കിയിരുന്നു.

2026 ല്‍ ജൂണ്‍- സെപ്റ്റംബര്‍ മാസത്തെ വിലക്കയറ്റം 6 ശതമാനമായിരുന്നു. 2023 ല്‍ ഇത് 7.7 ശതമാനവും 2024 ല്‍ 8.2 % ഉം ആയിരുന്നു എന്നു ഓര്‍ക്കുക.

ഐ.ഒ.ഡി 0.06 ഡിഗ്രിയില്‍ തുടരുന്നു ജൂലൈ 12 ലെ കണക്കു അനുസരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ 0.06 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. ഓഗസ്്റ്റ് - സെപ്റ്റംബര്‍ മാസത്തില്‍ ഇത് പോസിറ്റീവാകുമെന്നാണ് പ്രവചനം.

ഇത് മണ്‍സൂണിന്റെ രണ്ടാം പാദത്തില്‍ മഴ തിരികെ കൊണ്ടുവരുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. English Summary : ​Kerala Heading Towards a 126-Year Rainfall Deficit: Will Inflation Rise?

SBI Research Report Explains. Impacted by El Niño, 2026 is shaping up to be a dry monsoon year across India.

Over 60% of the country's districts are facing a rainfall shortage. June and July recorded the lowest rainfall levels compared to historical data spanning 126 years.

Comments (0)