ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ 147 റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾക്ക് സ്വർണം

നാഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ ചാമ്പ്യന്മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ്…

നാഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ ചാമ്പ്യന്മാരായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് അടിച്ചുകൂട്ടി.

വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് താരം. 45 പന്തിൽ 5 ഫോറും 7 സിക്സും അടക്കം 79 റൺസ്. ഷെഫാലി വർമ 29 പന്തിൽ 48 റൺസ്, റിച്ച ഘോഷ് 22 പന്തിൽ 49 റൺസ് എന്നിവരും തിളങ്ങി.

217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് പുറത്തായി. ചമരി അത്തപ്പത്തു 21 പന്തിൽ 29 റൺസെടുത്തു. മറ്റ് 7 പേർക്ക് രണ്ടക്കം കാണാനായില്ല.

ഇന്ത്യക്കായി ദീപ്തി ശർമ 3 വിക്കറ്റ്, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ഷെഫാലി വർമ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

ടി20യിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. മുൻപ് മലേഷ്യക്കെതിരെ നേടിയ 142 റൺസ് വിജയമായിരുന്നു റെക്കോർഡ്.

Comments (0)