ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യക്ക് സ്വർണത്തിളക്കം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് കോമ്പൗണ്ട് അമ്പെയ്ത്തിൽ ഇന്ത്യക്ക് സ്വർണത്തിളക്കം. ഫൈനലിൽ ചൈനയെ 238-237ന് അട്ടിമറിച്ച് ഇന്ത്യൻ പുരുഷ ടീം സ്വർണമെഡൽ നേടി. കുശാൽ ദലാൽ, സാഹിൽ രാജേഷ് യാദവ്, ഗണേഷ് മണി രത്നം എന്നിവരടങ്ങിയ സംഘമാണ് വിജയം നേടിയത്. ആദ്യ…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് കോമ്പൗണ്ട് അമ്പെയ്ത്തിൽ ഇന്ത്യക്ക് സ്വർണത്തിളക്കം. ഫൈനലിൽ ചൈനയെ 238-237ന് അട്ടിമറിച്ച് ഇന്ത്യൻ പുരുഷ ടീം സ്വർണമെഡൽ നേടി.

കുശാൽ ദലാൽ, സാഹിൽ രാജേഷ് യാദവ്, ഗണേഷ് മണി രത്നം എന്നിവരടങ്ങിയ സംഘമാണ് വിജയം നേടിയത്. ആദ്യ സെറ്റിൽ 58-60ന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. സെമിയിൽ കരുത്തരായ കൊറിയയെ 236-229ന് തോൽപിച്ചാണ് ഫൈനലിൽ എത്തിയത്.

മിക്സഡ് വിഭാഗത്തിൽ ചികിത തനിപർത്തി-സാഹിൽ യാദവ് സഖ്യവും വനിതാ ടീമും സ്വർണം നേടിയതോടെ ഇന്ത്യ കോമ്പൗണ്ട് അമ്പെയ്ത്തിൽ ഹാട്രിക് സ്വർണം പൂർത്തിയാക്കി. മിക്സഡ് ടീമിന്റെ വിജയത്തോടെ 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പായി.

Comments (0)