ഏഷ്യൻ ഗെയിംസിന് ഇന്ന് കൊടിയിറക്കം; 85 മെഡലുമായി ഇന്ത്യ നാലാമത്
നാഗോയ: 2026 ഏഷ്യൻ ഗെയിംസിന് ഇന്ന് ജപ്പാനിലെ നാഗോയയിൽ കൊടിയിറങ്ങും. ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെയോടെ പൂർത്തിയായി. അവസാന ദിനം അഞ്ച് സ്വർണം ഉൾപ്പെടെ ഒമ്പത് മെഡലുകൾ നേടി ഇന്ത്യ ഗംഭീര ഫിനിഷ് നടത്തി. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ…
നാഗോയ: 2026 ഏഷ്യൻ ഗെയിംസിന് ഇന്ന് ജപ്പാനിലെ നാഗോയയിൽ കൊടിയിറങ്ങും. ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെയോടെ പൂർത്തിയായി. അവസാന ദിനം അഞ്ച് സ്വർണം ഉൾപ്പെടെ ഒമ്പത് മെഡലുകൾ നേടി ഇന്ത്യ ഗംഭീര ഫിനിഷ് നടത്തി. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ്.
പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്താണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിൽ നേടിയ ഈ വിജയത്തോടെ 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യതയും ലഭിച്ചു. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഒരേ ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണം നേടുന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തിയും ഇന്ത്യ സ്വർണം നിലനിർത്തി. അഭിഷേക് ശർമയുടെ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
Comments (0)