പാകിസ്താനെ തകർത്ത് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണത്തിളക്കം

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നിലനിർത്തി ഇന്ത്യ. ത്രില്ലർ പോരാട്ടത്തിൽ 19 റൺസിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ്…

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നിലനിർത്തി ഇന്ത്യ. ത്രില്ലർ പോരാട്ടത്തിൽ 19 റൺസിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുക്കാൻ സാധിച്ചുള്ളൂ.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മൂന്നാം ഓവറിൽ വൈഭവ് സൂര്യവൻഷിയെ 15 (9) നഷ്ടമായി. പിന്നാലെയിറങ്ങിയ സഞ്ജു സാംസണും 2 (4) അതിവേഗം മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിങ് നിര കൂപ്പുകുത്തുമെന്ന് തോന്നിച്ചു. എന്നാൽ സാഹചര്യത്തിനൊത്ത് അഭിഷേക് ശർമ ബാറ്റ് വീശിയതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. 28 പന്തിൽ 7 സിക്‌സറും 3 ബൗണ്ടറിയുമടക്കം 61 റൺസാണ് താരം നേടിയത്. നായകൻ ശ്രേയസ് അയ്യർ 21 (24) കഴിഞ്ഞ കളിയിലെ ഹീറോ ഇഷാൻ കിഷൻ 20 (18) ശിവം ദുബെ 27 (15) എന്നിവർ വലിയ അടികൾക്ക് ശ്രമിച്ച് പുറത്തായി. എന്നാൽ കാമിയോ ഇന്നിങ്‌സുമായി ഇന്ത്യൻ ടീമിന്റെ ടോട്ടൽ ഇരുന്നൂറിന് മുകളിൽ എത്തിച്ചത് തിലക് വർമയാണ്. വെറും 22 പന്തിൽ 3 ഫോറും 4 സിക്സുമായി 51 റൺസാണ് താരം സ്‌കോർ ബോർഡിൽ ചേർത്തത്. തിലകിന്റെ അർധ സെഞ്ച്വറി കൂടി ചേർന്നതോടെ 20 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ ടോട്ടലിലെത്തി. പാകിസ്താനായി അഹമ്മദ് ദനിയാൽ, അറഫാത്ത് മിൻഹാസ് എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിൽ പാകിസ്താന് നിരാശ ജനകമായ തുടക്കമാണ് ലഭിച്ചത്. നായകൻ ഷാഹിബ്സാദാ ഫർഹാൻ 10 (11), മാസ് സദക്കത്ത് 23 (18), ഉസ്മാൻ ഖാൻ 3 (6) എന്നിവരെ ആറോവറിൽ നഷ്ടമായി. പിന്നാലെയിറങ്ങിയ ഹസൻ നവാസ് - സായിം അയൂബ് കൂട്ടുക്കെട്ടാണ് പാകിസ്താനെ കൂറ്റൻ തോൽ‌വിയിൽ നിന്ന് കരകയറ്റിയത്‌. 51 പന്തിൽ 96 റൺസുമായി ഹസൻ നവാസ് ഒരറ്റത്ത് നിലയുറപ്പിച്ചപ്പോൾ സായിം 29 (22) മികച്ച പിന്തുണ നൽകി പോന്നു. 5 ബൗണ്ടറികളും 7 സിക്സറുകളും ചേർന്നതാണ് നവാസിന്റെ ഇന്നിങ്‌സ്. ഇന്ത്യക്കായി അക്‌സർ പട്ടേൽ, വാഷിങ്ട്ടൻ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Comments (0)