തൃശൂർ കുട്ടനെല്ലൂർ കോളജിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. 15 ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥിനികൾക്കാണ് ഇന്ന് രാവിലെയോടെ…

തൃശൂർ: കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. 15 ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥിനികൾക്കാണ് ഇന്ന് രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൂടാതെ 15 പെൺകുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയതായും വിവരമുണ്ട്. എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.

Comments (0)