അണ്ടർ 19 ചാമ്പ്യൻഷിപ്പ്: ജമ്മു കശ്മീരിനെതിരെ തകർപ്പൻ വിജയവുമായി കേരളം
അഹമ്മദാബാദ് : റിലയൻസ് അഖിലേന്ത്യ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ തകർപ്പൻ വിജയവുമായി കേരളം. ഒരിന്നിങ്സിനും 215 കേരളത്തിന്റെ റൺസിനുമായിരുന്നു വിജയം. ആദ്യ ഇന്നിങ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ 137…
അഹമ്മദാബാദ് : റിലയൻസ് അഖിലേന്ത്യ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ തകർപ്പൻ വിജയവുമായി കേരളം.
ഒരിന്നിങ്സിനും 215 കേരളത്തിന്റെ റൺസിനുമായിരുന്നു വിജയം. ആദ്യ ഇന്നിങ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അമയ് മനോജാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കശ്‌മീർ ആദ്യ ഇന്നിങ്സിൽ 118 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി ലെറോയ് ജോക്വിൻ നാലും ഇഷാൻ കുനാലും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റിന് 470 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കേരളത്തിന് വേണ്ടി അമയ് മനോജ് പുറത്താകാതെ 100 റൺസ് നേടി. ക്യാപ്റ്റൻ ഹൃഷികേശ്
90-ഉം മാനവ് കൃഷ്‌ണ 83-ഉം ഇമ്രാൻ അഷ്റഫ് 71-ഉം സംഗീത് സാഗർ 54-ഉം റൺസെടുത്തു. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ കശ്മീർ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഇഷാൻ കുനാൽ നാലും തോമസ് മാത്യു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Comments (0)