1995 ബാച്ച് മുതല്‍ ഒറ്റത്തവണ റെഗുലര്‍ സപ്ലിമെൻ്ററിയുമായി കാലിക്കറ്റ്

തേഞ്ഞിപ്പലം: 1995 ബാച്ച് മുതലുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ തോറ്റവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കാലിക്കറ്റ് സര്‍വകലാശാല. തോറ്റവര്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്കും പരീക്ഷ എഴുതാത്തവര്‍ക്കും…

തേഞ്ഞിപ്പലം: 1995 ബാച്ച് മുതലുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ തോറ്റവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കാലിക്കറ്റ് സര്‍വകലാശാല. തോറ്റവര്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്കും പരീക്ഷ എഴുതാത്തവര്‍ക്കും പഴയ സിലബസില്‍തന്നെ ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തും. വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 6 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സിന്‍ഡിക്കറ്റ് യോഗത്തില്‍ വിസി ഡോ. പി. രവീന്ദ്രനാണ് അറിയിച്ചത്.

വിവിധ പേപ്പറുകളില്‍ പരാജയപ്പെടുന്നവര്‍ക്ക് സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷക്ക് അവസരം നല്‍കാറുണ്ട്. ചില അവസരങ്ങളില്‍ പ്രത്യേക സപ്ലിമെന്ററി പരീക്ഷകളും നടത്താറുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരീക്ഷകളില്‍ തോറ്റവര്‍ക്ക് പിന്നീട് അവസരം ലഭിക്കുന്നത് കുറവായിരുന്നു. ഇവര്‍ വര്‍ഷങ്ങളായി ഈ അവസരത്തിനു കാത്തിരിക്കുകയായിരുന്നു.

കൂടുതൽ കണ്ടെത്തുക

നഗര കാഴ്ചകൾ അറിയുക

വിനോദ വാർത്ത

ലൈഫ്‌സ്‌റ്റൈൽ വാർത്ത

വണ്‍ ടൈം സപ്ലിമെന്ററി പരീക്ഷാ പദ്ധതിയുടെ ഭാഗമായി സപ്ലിമെന്ററി പരീക്ഷാ വിഭാഗത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. പഴയ സിലബ സുകള്‍ കണ്ടെത്താനും ഡിജിറ്റൈസ് ചെയ്യാനും പ്രത്യേകം സെക്ഷന്‍ തുറക്കും. 40 വ്യത്യസ്ത കോഴ്‌സ് ഗ്രൂപ്പുകളിലെ പരീക്ഷകളാണ് സമയബ ന്ധിതമായി പൂര്‍ത്തിയാക്കുക. സിലബസ് ലഭ്യമല്ലാത്ത കോഴ്‌സുകള്‍ക്ക് അനുയോജ്യ തത്തുല്യ സിലബസ് തീരുമാനിക്കാന്‍ പഠന ബോര്‍ഡ് അധ്യ ക്ഷരുടെ യോഗം വിളിക്കും.

Comments (0)