എൻ.എസ്.എസ് പ്രിസം 2026പ്രോഗ്രാം ഓഫീസേഴ്സ് പരിശീലനത്തിന് തുടക്കമായി

ഇരിങ്ങൽ:ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രിസം 2026പരിപാടിക്ക് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം നിർവഹിച്ചു.…


ഇരിങ്ങൽ:ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രിസം 2026പരിപാടിക്ക് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് പ്രോഗ്രാം കൺവീനർ പി.സി മുഹമ്മദ് സിറാജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്രീജിത്ത് എസ്.ആർ സ്വാഗത പ്രസംഗം നടത്തി.ഹയർ സെക്കന്ററി കോ ഓർഡിനേറ്റർ ഡോ. അൻവർ ഷമീം സെഡ്.എ,കെ.എം.എച്ച്.എസ്.എസ് കോട്ടയ്ക്കൽ പ്രിൻസിപ്പാൾ അഖിലേഷ്,ഫൈസൽ എംകെ,സംസാരിച്ചു,കവി വീരാൻ കുട്ടി,റാഫി എം എ,ഷെർഷാദ് പുറക്കാട്,മുഹമ്മദ് റയീസ് പി കെ,ബ്രിജിത്ത് ഇ കെ,രാജേഷ് കുളങ്ങര,ഹാരീസ് എം,അസ്ലം ചാലു പറമ്പിൽ ക്ലാസുകൾക്ക് നേതൃത്തം നൽകി റഫീഖ് കെ.എൻ നന്ദി പറഞ്ഞു പ്രോഗ്രാം ഓഫീസർമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർ്ജ്ജസ്വലമാക്കുന്നതിനും മെന്ററിംഗിനുമായാണ് ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഫോട്ടോ:നാഷണൽ സർവീസ് സ്കീം കോഴിക്കോട് റീജിയൻ പ്രോഗ്രാം ഓഫീസേഴ്സ് പ്രിസം പരിശീലന ക്യാമ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു

Comments (0)