22 സി.സി.ടി.വി. ക്യാമറകൾ, പക്ഷേ ദൃശ്യങ്ങളില്ല; മദ്യക്കേസിൽ നിർണായക നീക്കവുമായി എക്സൈസ്, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

August Broadcasting Company Department Case കല്പറ്റ: ( www. ) വീട്ടിൽ പരിധിയിൽക്കവിഞ്ഞ മദ്യം സൂക്ഷിച്ചകേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. വാഴവറ്റയിൽ മദ്യംപിടികൂടിയ…


August Broadcasting Company Department Case

കല്പറ്റ: ( www. ) വീട്ടിൽ പരിധിയിൽക്കവിഞ്ഞ മദ്യം സൂക്ഷിച്ചകേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വാഴവറ്റയിൽ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്‌സൈസ് കോടതിയിൽ നൽകുക. മുട്ടിൽ പഞ്ചായത്തിൽ നിന്നടക്കം തെളിവ് ശേഖരിച്ചു.

2025 വർഷത്തെ കെട്ടിടനികുതി 2026 മാർച്ചിൽ അടച്ചതായാണ് പഞ്ചായത്ത് രേഖ. വീട് നിർമിച്ച് പത്തുവർഷത്തിനുശേഷം 2022-ൽ ഉപയോഗരീതി മാറ്റുന്നതിനായി പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. ഹോംസ്‌റ്റേ പോലെ വാണിജ്യാവശ്യങ്ങൾക്കുകൂടി ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്.

തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ‌പെർമിറ്റിൽനിന്ന്‌ വ്യത്യസ്തമായ നിർമാണം നടന്നതായി വ്യക്തമായി. ഇത് ക്രമവത്കരിക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.

അതേസമയം, വാഴവറ്റയിലെ വീട്ടിലെ 22 സി.സി.ടി.വി. ക്യാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. എടുത്തുമാറ്റിയ നിലയിലാണ്.

English Summary:

The court will consider Reporter Broadcasting Company MD Anto August’s bail plea on Tuesday in a case involving alleged storage of excess liquor at a house in Vazhavatta. The Excise Department plans to submit records from Muttил panchayat to counter his argument that the house is not registered in his name. Panchayat records reportedly show that the 2025 building tax was paid in March 2026. Documents also indicate that an application was submitted in 2022 to change the building’s usage for commercial purposes such as a homestay. Excise officials also said footage from 22 CCTV cameras at the house was unavailable and that the DVR had been removed.

August Broadcasting Company Department Case

Comments (0)