ജാഗ്രതാ നിർദ്ദേശം; വിദ്യാലയങ്ങളിൽ ചിക്കൻപോക്സ് ആശങ്ക പരത്തുന്നു; 24 പേർക്ക് രോഗബാധ
Alert Health കായംകുളം: ( കായംകുളം നഗരസഭയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 24 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം കർശന പ്രതിരോധ, ശുചിത്വ ശീലങ്ങൾ പാലിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു. രോഗബാധിതരായവരെ തുടക്കത്തിൽ തന്നെ…
Alert Health
കായംകുളം: ( കായംകുളം നഗരസഭയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 24 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം കർശന പ്രതിരോധ, ശുചിത്വ ശീലങ്ങൾ പാലിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു. രോഗബാധിതരായവരെ തുടക്കത്തിൽ തന്നെ കണ്ടെത്തി.
ശരീരത്തിലെ കുമിളകളെല്ലാം പൂർണ്ണമായി ഉണങ്ങുന്നതുവരെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നതാണ് രോഗവ്യാപനം തടയാനുള്ള ഏറ്റവും പ്രധാന വഴി. വില കുറഞ്ഞതും എന്നാൽ പ്രായോഗിക തലത്തിൽ ഏറെ ഫലപ്രദവുമായ പ്രതിരോധ മാർഗ്ഗമാണ് മാസ്ക് ധരിക്കുന്നത്.
രോഗലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഇതിനോടകം തന്നെ കർശന മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, സ്കൂളുകളിൽ രോഗം പടരുന്നത് പ്രതിരോധിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ
∙ പനി, ശരീരത്തിൽ ചൊറിച്ചിലോടു കൂടിയ കുമിളകൾ/പാടുകൾ, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് രോഗലക്ഷണം. സമ്പർക്കത്തിന് ശേഷം സാധാരണയായി 10–21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കുട്ടികളെയും മുതിർന്നവരെയും സ്കൂൾ, ജോലി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് അയയ്ക്കരുത്. മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
രോഗിയെ സാധ്യമെങ്കിൽ നല്ല വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ പാർപ്പിക്കുക. മറ്റുള്ളവരുമായി ഇടപഴകേണ്ട സാഹചര്യമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. രോഗിയുടെ വസ്ത്രങ്ങൾ, തൂവാല, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടരുത്.
സാധാരണ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ആവശ്യത്തിന് പോഷകാഹാരവും ധാരാളം വെള്ളവും നൽകുക. എല്ലാ കുമിളകളും ഉണങ്ങുന്നതുവരെ സ്കൂൾ/ജോലി/പൊതുസ്ഥലങ്ങൾ ഒഴിവാക്കണം. ചിക്കൻപോക്സ് സ്ഥിരീകരിച്ചാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക (സ്വയം ചികിത്സ ഒഴിവാക്കുക).
English Summary:
Kayamkulam: In situation where 24 chickenpox cases reported centered on some schools in Municipality area, DMO informed that everyone should strictly follow preventive, hygiene habits. Most important way to prevent spread of chickenpox is to identify patient early and keep away from others until all blisters dry. Using mask is very beneficial and low-cost prevention at practical level. It was also informed that if symptoms exist, avoid self-treatment and seek doctor's advice immediately. Health department has issued strict precautionary instructions. Collector also instructed that health and local self-government departments should take action to prevent spread of chickenpox in schools.
Alert Health
Comments (0)