പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളം നിറം മാറി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്.

Marakkodi Thodu Pollution Perambra Taluk Hospital Department Warning പേരാമ്പ്ര: പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളം നിറം മാറിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്.പേരാമ്പ്ര താലൂക്ക്…


Marakkodi Thodu Pollution Perambra Taluk Hospital Department Warning

പേരാമ്പ്ര: പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളം നിറം മാറിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്.

പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറാണ് മുന്നറിയിപ്പ് നല്‍കിയത്. തോട്ടിലെ വെള്ളം ചുവപ്പ് നിറത്തില്‍ മാറിയതിനാലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

പരിസരവാസികള്‍ പച്ച വെള്ളം കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തോട്ടിലെ വെള്ളത്തില്‍ തുണി അലക്കുന്നതും കുളിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വെള്ളം മലിനമായതിന്റെ കാരണം വ്യക്തമല്ല. പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

Marakkodi Thodu Pollution Perambra Taluk Hospital Department Warning

Comments (0)