തൃശൂരിൽ ഇന്ന് തൂഫാൻ നാരി ദീപ്തി റാലി; അർജൻറിയം 2k26ന് തുടക്കം

തൃശൂർ: കേരള പോലീസ് അക്കാദമിയിലെ ആദ്യ ബാച്ചായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ രജത ജൂബിലി ആഘോഷമായ 'അർജൻറിയം 2k26' ഇന്ന് (ഒക്ടോബർ 9) കേരള പോലീസ് അക്കാദമിയിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനായ 'തൂഫാൻ ദി നാർക്കോ…

തൃശൂർ: കേരള പോലീസ് അക്കാദമിയിലെ ആദ്യ ബാച്ചായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ രജത ജൂബിലി ആഘോഷമായ 'അർജൻറിയം 2k26' ഇന്ന് (ഒക്ടോബർ 9) കേരള പോലീസ് അക്കാദമിയിൽ നടക്കും.

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനായ 'തൂഫാൻ ദി നാർക്കോ ഹണ്ട്'ന് പിന്തുണ പ്രഖ്യാപിച്ച് 500 ഓളം വനിതാ പോലീസ് ഉദ്യോഗസ്ഥർ അണിനിരക്കുന്ന 'തൂഫാൻ നാരി ദീപ്തി' റാലി തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും.

ഒരു അമ്മയുടെ കരുതലോടെ മക്കളെയും സമൂഹത്തെയും ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് റാലിയുടെ സന്ദേശം.

പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച്, തങ്ങളെ പരിശീലിപ്പിച്ച് മികച്ച പോലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കും. കേരള പോലീസ് അക്കാദമി ഡയറക്ടർ സേതുരാമൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.

Comments (0)