അടിച്ചുമോനെ 30 കോടി...! ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽവിറ്റ ടിക്കറ്റിന്; TL 360615 ന് ഒന്നാം സമ്മാനം

Bumper 2026 Result Lottery Result 360615 Winner Bumper First Prize 30 Crore തിരുവനന്തപുരം: ( 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.…


Bumper 2026 Result Lottery Result 360615 Winner Bumper First Prize 30 Crore

തിരുവനന്തപുരം: ( 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് നിർവ്വഹിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയോടെയാണ് ഇത്തവണ ഓണം ബംപർ വിപണിയിലെത്തിയത്. കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

വൻ സ്വീകാര്യത ലഭിച്ച ലോട്ടറിയുടെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റുതീർന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കുമാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും നൽകും.

ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ മറ്റ് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. ജില്ലയിൽ മാത്രം 20 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

English Summary: Onam Bumper 2026 draw completed. First prize of 30 crore rupees goes to ticket number TL 360615. Draw was conducted by Health Minister K Muraleedharan at Lottery Bhavan Thiruvananthapuram. This time Onam Bumper came with highest prize structure in history. Second prize of 1 crore each for 20 people. Third prize of 25 lakh each for 20 people, fourth prize of 5 lakh each for 10 people. Fifth prize of 2 lakh each for 10 people. Apart from these prizes of 5000, 2000, 1000, 500 rupees also. All 90 lakh printed tickets were sold out this time. Palakkad district sold most tickets, 20 lakh tickets sold in district alone.

Bumper 2026 Result Lottery Result 360615 Winner Bumper First Prize 30 Crore

Comments (0)