32 -ാംവാർഡിൽ വാർഡ് സമഗ്രവികസന പദ്ധതി WINGS കോതമംഗലത്തിന് തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിൻ്റെ സമഗ്രവികസനത്തിനായി എല്ലാ മേഖലകളിലും തനതു പദ്ധതികൾ കൂടി ആവിഷ്കരിച്ച് സമയബന്ധിതമായും ശാസ്ത്രീയമായും നടപ്പിലാക്കുന്നതിനായി WINGS KOTHAMANGALAM എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ…
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിൻ്റെ സമഗ്രവികസനത്തിനായി എല്ലാ മേഖലകളിലും തനതു പദ്ധതികൾ കൂടി ആവിഷ്കരിച്ച് സമയബന്ധിതമായും ശാസ്ത്രീയമായും നടപ്പിലാക്കുന്നതിനായി WINGS KOTHAMANGALAM എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതി പ്രഖ്യാപനവും ബഹു. നഗരസഭ ചെയർമാൻ U.K ചന്ദ്രൻ നിർവ്വഹിച്ചു.
വിവിധ സർക്കാറു കളുടെ ആനുകൂല്യങ്ങക്ക് പുറമേ പൊതുജന പങ്കാളിത്തത്തോടു കൂടി പൊതുജനഹിതം അറിഞ്ഞ് വികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് വാർഡ് വികസനം പൂർണമാകുന്നതെന്നും WINGS ൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
WINGS എന്നാൽ വാർഡ് ഇൻഫ്രക്ച്ചർ ആൻഡ് നൈബർഹുഡ് ഗ്രോത്ത് സ്കീം എന്നാണ്.വാർഡിലെ ഓരോ ജനവിഭാഗങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ച് ആരോഗ്യ മേഖല വിദ്യാഭ്യാസ മേഖല കലാ കായിക യുവജനക്ഷേമ മേഖല, ഭിന്നശേഷി വയോജന വിഭാഗങ്ങൾ,ശുചിത്വം മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ മേഖലകളിലും തനതു പ്രവർത്തനങ്ങൾ നടത്തുന്നതിനും സമയബന്ധിതവും ശാസ്ത്രീയവുമായ രീതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വേണ്ടി വാർഡ് തലത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് WINGS കോതമംഗലം. ഈ പദ്ധതിയുടെ പ്രവർത്തനത്തിനായി വാർഡ് തലത്തിൽ 25 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തുടർന്ന് മലബാർ മാക്സ് ഐവിഷൻ ഹോസ്പിറ്റലിന്റെയും വടകര തണലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ വൃക്ക രോഗ നിർണയ മെഡിക്കൽ ക്യാമ്പും നടന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർ ചികിത്സ വേണ്ടി വരുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും വിങ്സ് കോതമംഗലം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. കേരള പിറവി ദിനത്തിൽ കോതമംഗലം രാജീവ് ഗാന്ധി ശിശു ഭവനിൽ വച്ച് നടന്ന ഉദ്ഘാടനം ചടങ്ങിൽ വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ദൃശ്യ. എം അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ കൺവീനർ ആയ കെ പി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. 32-ാം വാർഡിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുവാൻ വിഭാവനം ചെയ്ത WINGS കോതമംഗലം വാർഡ് സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2ന് അംഗനവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് പുതുതായി അംഗനവാടിയിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തുന്നതാണെന്ന് പദ്ധതിയുടെ ചെയർമാൻ കൂടിയായ വാർഡ് കൗൺസിലർ ദൃശ്യ പറഞ്ഞു.
നഗരസഭ കൗൺസിലർ കെ കെ ദാമോദരൻ, നിഷ ആനന്ദ്, സൈനുദ്ദീൻ, ഡോ.സനിക, അമൽ തണൽ, K M സോമൻ, വേണുഗോപാൽ കടവണ്ണൂർ,വായനാരി വിനോദ് എന്നിവർ ചടങ്ങിൽ ആശംസകൾ പറഞ്ഞു. അങ്കണവാടി ടീച്ചർ ശോഭ.കെ. നന്ദി പറഞ്ഞു.
The post 32 -ാംവാർഡിൽ വാർഡ് സമഗ്രവികസന പദ്ധതി WINGS കോതമംഗലത്തിന് തുടക്കമായി appeared first on.
Comments (0)