പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരുക്ക്
പേരാമ്പ്ര: നിരന്തരം വാഹനാപകടങ്ങള്‍ക്ക് സാക്ഷിയാകുന്ന പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ വീണ്ടും അപകടം. പൈതോത്ത് റോഡ് ജംഗ്ഷന് സമീപം രാവിലെ 8 മണിയോടെയാണ് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.…
പേരാമ്പ്ര: നിരന്തരം വാഹനാപകടങ്ങള്‍ക്ക് സാക്ഷിയാകുന്ന പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ വീണ്ടും അപകടം.
പൈതോത്ത് റോഡ് ജംഗ്ഷന് സമീപം രാവിലെ 8 മണിയോടെയാണ് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കക്കാട് ഭാഗത്ത് നിന്ന് കല്ലോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും.
മഴയെ തുടര്‍ന്ന് റോഡ് നനഞ്ഞ സമയത്താണ് അപകടം നടന്നത്. ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട വാനും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെറിച്ച് ഏകദേശം പത്തടിയോളം താഴ്ചയിലേക്ക് വീണു.
വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട വാന്‍ സമീപത്തെ ഒരു പരസ്യ ബോര്‍ഡില്‍ ഇടിച്ച് നിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതെ തെന്നിനിന്നത്. അല്ലായിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടത്തില്‍ കൂത്താളി ഞാറക്കാട്ട് സ്വദേശി സരിന്‍ (18), കോടേരിച്ചാല്‍ സ്വദേശി ദിജീഷ് (40), കൂവ്വപ്പൊയില്‍ സ്വദേശി ബിജു (40), കല്‍പ്പത്തൂര്‍ സ്വദേശി രാജേഷ് (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ഉടന്‍ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇതില്‍ സാരമായി പരുക്കേറ്റ സരിന്‍, ദിജീഷ്, ബിജു എന്നിവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാജേഷിന്റെ പരുക്ക് നിസാരമാണ്.
പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ക്രയിന്‍ ഉപയോഗിച്ച് ഇരുവാഹനങ്ങളും പുറത്തെടുത്തു.
നിരന്തരം അപകടങ്ങള്‍ നടക്കുന്ന പേരാമ്പ്ര ബൈപ്പാസില്‍ അടിയന്തരമായി ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളും റോഡ് സിഗ്‌നലുകളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)