സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്: പയ്യോളി സ്വദേശിയായ 43-കാരൻ കണ്ണൂരിൽ അറസ്റ്റിൽ, പോക്‌സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു

​ കണ്ണൂർ: സമൂഹമാധ്യമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ അശ്ലീലവും വിദ്വേഷജനകവുമായ പരാമർശം നടത്തിയ സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശിയായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ…


​ കണ്ണൂർ: സമൂഹമാധ്യമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ അശ്ലീലവും വിദ്വേഷജനകവുമായ പരാമർശം നടത്തിയ സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശിയായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.​കഴിഞ്ഞ ഒക്ടോബർ 23-ന് മുഴക്കുന്നിലെ ഒരു എസ്ഡിപിഐ പ്രവർത്തകൻ മത്സരപരീക്ഷയിൽ ഉന്നത വിജയം നേടിയ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് വിമൽ കുമാർ പെൺകുട്ടിയെ അധിക്ഷേപിക്കുന്ന രീതിയിൽ അശ്ലീലവും വർഗ്ഗീയ വിദ്വേഷവും നിറഞ്ഞ കമന്റ് കുറിച്ചത്.​സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ മുഴക്കുന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ വിമൽ കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Comments (0)