മണിയൂർ പോക്‌സോ കേസ്: പോലീസിന് വീഴ്ചയെന്ന് കണ്ടെത്തൽ; പയ്യോളി സി.ഐയെയും സി.പി.ഒയെയും സസ്‌പെൻഡ് ചെയ്തു

പയ്യോളി: ഏറെ വിവാദമായ മണിയൂർ പോക്‌സോ കേസിൽ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പയ്യോളി പോലീസ് സ്റ്റേഷൻ സി.ഐ. ബാബുമോൻ, സി.പി.ഒ. അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കേസ് അന്വേഷണത്തിൽ വീഴ്ച…


പയ്യോളി: ഏറെ വിവാദമായ മണിയൂർ പോക്‌സോ കേസിൽ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പയ്യോളി പോലീസ് സ്റ്റേഷൻ സി.ഐ. ബാബുമോൻ, സി.പി.ഒ. അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനും പ്രധാന പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യുന്നതിൽ മനപ്പൂർവ്വം കാലതാമസം വരുത്തിയതിനുമാണ് പോലീസുകാർക്കെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടി.പത്തുമാസം മുമ്പ് സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പതിമൂന്നുകാരി താൻ നേരിട്ട പീഡനവിവരം തുറന്നുപറഞ്ഞത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ വടകര സ്വദേശി അബ്ദുൽ റഫീഖ് വീട്ടിൽ വെച്ച് പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടു വർഷത്തോളം കുട്ടിയെ ഇയാൾ ചൂഷണം ചെയ്തുവെന്നാണ് കേസ്. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ റഫീഖ്, കുട്ടിയുടെ മാതാവ് എന്നിവരെ പ്രതിചേർത്ത് പയ്യോളി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തുവെങ്കിലും പോലീസ് പ്രതിയെ പിടികൂടാൻ തയ്യാറായില്ല.പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പോലീസ് അവസരമൊരുക്കിയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൂടാതെ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉൾപ്പെടെയുള്ള നേതാക്കൾ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ നേരിട്ട് സമീപിക്കുകയും ചെയ്തു. ജനകീയ പ്രതിഷേധവും പരാതികളും ശക്തമായ സാഹചര്യത്തിലാണ് പോലീസുകാർക്കെതിരെയുള്ള സസ്‌പെൻഷൻ ഉത്തരവ് പുറത്തുവന്നത്

Comments (0)