ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു

പയ്യോളി: ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. അരീക്കര സുബ്രഹ്‌മണ്യന്‍…

പയ്യോളി: ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി നിലവില്‍ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി മേല്ശാന്തിയാണ്. ഏഴ് പേരുടെ പട്ടികയില്‍ നിന്നാണ് അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു തവണ മേല്‍ശാന്തി ആകാന്‍ അപേക്ഷ നല്‍കി.നാല് തവണ ചുരുക്ക പട്ടികയിലും വന്നിരുന്നു.

മാളികപ്പുറം മേല്‍ശാന്തി. എ ദാമോദരന്‍ നമ്പൂതിരി വടകര മണിയൂര്‍ സ്വദേശിയാണ്. നിലവില്‍ പയ്യോളി കീഴൂര്‍ ശിവക്ഷേത്രം മേല്‍ശാന്തിയാണ്. 5 തവണയാണ് മാളികപ്പുറം മേല്‍ശാന്തിയാകാനായി അപേക്ഷ നല്‍കിയത്.

The post ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു appeared first on.

Comments (0)