ദേശീയപാത പെരുമാൾപുരത്ത് ബൈക്കിൽ കാറിടിച്ച് അപകടം: ദമ്പതികൾക്കും ഏഴു വയസ്സുകാരിയായ മകൾക്കും പരിക്ക്
പയ്യോളി: നിർദ്ദിഷ്ട ദേശീയപാതയിൽ പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപം ബൈക്കിൽ ഇന്നോവ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. തിക്കോടി കുറ്റിവയൽ പടവലത്ത് കുനി ബിനു (36), ഭാര്യ പ്രവീണ (28), മകൾ ധർമിയ (7) എന്നിവർക്കാണ്…
പയ്യോളി: നിർദ്ദിഷ്ട ദേശീയപാതയിൽ പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപം ബൈക്കിൽ ഇന്നോവ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. തിക്കോടി കുറ്റിവയൽ പടവലത്ത് കുനി ബിനു (36), ഭാര്യ പ്രവീണ (28), മകൾ ധർമിയ (7) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവരെയും ഉടൻതന്നെ സമീപത്തുള്ള നന്തി സഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഗുരുതരമായി പരിക്കേറ്റ പ്രവീണയെയും മകൾ ധർമിയയെയും തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)