നയാരക്ക് പിന്നാലെ ഇന്ധനവില കൂട്ടി ജിയോ ബിപി; പെട്രോളിന് 5 രൂപ, ഡീസലിന് 3 രൂപ കൂടി
ന്യുഡൽഹി: നയാര എനർജിക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നലെ രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ. രാജ്യത്തെ 2,304 പമ്പുകളിലാണ് വില…
ന്യുഡൽഹി: നയാര എനർജിക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നലെ രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ.
രാജ്യത്തെ 2,304 പമ്പുകളിലാണ് വില വർധന. ഒക്ടോബർ 3ന് നയാര എനർജിയും ഇതേ നിരക്കിൽ വില കൂട്ടിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതാണ് കാരണം. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികളായ IOC, BPCL, HPCL എന്നിവ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
കൊച്ചിയിൽ ജിയോ ബിപി പമ്പുകളിൽ പുതിയ നിരക്ക് പെട്രോളിന് 118.69 രൂപയും ഡീസലിന് 105.59 രൂപയുമായി.
Comments (0)