വിമാന ടിക്കറ്റ് നിരക്ക് കൂടും; ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ

ദില്ലി: വ്യോമയാന ഇന്ധന വിലയിലെ വർധനവിനെ തുടർന്ന് ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിലെ എണ്ണവില വ്യതിയാനവും പ്രവർത്തന ചെലവ് ഉയർന്നതുമാണ് കാരണം. ദിവസങ്ങൾക്ക് മുൻപ് ഇൻഡിഗോയും സർചാർജ്…

ദില്ലി: വ്യോമയാന ഇന്ധന വിലയിലെ വർധനവിനെ തുടർന്ന് ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിലെ എണ്ണവില വ്യതിയാനവും പ്രവർത്തന ചെലവ് ഉയർന്നതുമാണ് കാരണം. ദിവസങ്ങൾക്ക് മുൻപ് ഇൻഡിഗോയും സർചാർജ് വർധിപ്പിച്ചിരുന്നു.

പുതിയ നിരക്ക് പ്രകാരം ആഭ്യന്തര സർവീസുകളിൽ 1001 മുതൽ 1500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1500 കിലോമീറ്ററിന് മുകളിൽ 1200 രൂപയുമാണ് സർചാർജ്. 

അന്താരാഷ്ട്ര സർവീസുകളിലും നിരക്ക് കൂടി. നോർത്ത് അമേരിക്കയിലേക്ക് 215 യുഎസ് ഡോളറും, ഓസ്ട്രേലിയയിലേക്ക് 210 ഡോളറും, യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് 135 ഡോളറുമാണ് പുതിയ സർചാർജ്.

ഒക്ടോബർ 9 അർധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും, രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും പുതിയ നിരക്ക് ബാധകമാകും.

ഒരു വിമാന സർവീസിന്റെ മൊത്തം ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനാണ്. ഈ സാമ്പത്തിക ഭാരം ഭാഗികമായി മറികടക്കാനാണ് വർധനവെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Comments (0)