കൊച്ചിയിൽ നിന്നുള്ള സ്പൈസ് ജെറ്റ് സർവീസ് വീണ്ടും വൈകി; യാത്രക്കാർ ദുരിതത്തിൽ
കൊച്ചി: കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാന സർവീസ് വൈകി. വിമാനം രാത്രി 10 മണിക്ക് ശേഷമേ പുറപ്പെടൂ എന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ സ്പൈസ് ജെറ്റ്…

കൊച്ചി: കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാന സർവീസ് വൈകി. വിമാനം രാത്രി 10 മണിക്ക് ശേഷമേ പുറപ്പെടൂ എന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് ഒന്ന് മുതൽ സ്പൈസ് ജെറ്റ് സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നുണ്ട്. കൊച്ചിയിൽ നിന്നും ദുബൈയിലേക്കും ഫുജൈറയിലേക്കും ദിവസവും സർവീസുള്ളതാണ്. എന്നാൽ ഈ സർവീസുകൾ നിരന്തരം മുടങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകൾ അവസാന നിമിഷം റദ്ദാക്കിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കൃത്യസമയം പാലിക്കാതെ തുടർച്ചയായി സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് അനുവദിച്ച സ്ലോട്ടുകൾ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി കമ്പനിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ നോട്ടീസിന് കമ്പനി ഇതുവരെ മറുപടി നൽകിയിട്ടില്ല.
സർവീസുകൾ താറുമാറായിട്ടും യാതൊരു മുന്നറിയിപ്പും കമ്പനി നൽകുന്നില്ലെന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിങ് തുടരുന്നതിലും യാത്രക്കാർ കടുത്ത അമർഷത്തിലാണ്.
Comments (0)