കാഞ്ഞിലശ്ശേരി ക്ഷേത്ര മൃത്യുഞ്ജയ പുരസ്‌കാരം വാദ്യകലാകാരൻ സന്തോഷ് കൈലാസിന്
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ പതിനൊന്നാമത് മൃത്യുഞ്ജയ പുരസ്‌കാരം വാദ്യകലാകാരന്‍ സന്തോഷ് കൈലാസിന് സമര്‍പ്പിക്കും. കേരളീയ മേളകലയെയും സോപാന സംഗീതത്തെയും അന്താരാഷ്ട്ര തലത്തില്‍ ജനകീയമാക്കാന്‍ മൂന്ന് പതിറ്റാണ്ടായി നടത്തുന്ന…
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ പതിനൊന്നാമത് മൃത്യുഞ്ജയ പുരസ്‌കാരം വാദ്യകലാകാരന്‍ സന്തോഷ് കൈലാസിന് സമര്‍പ്പിക്കും. കേരളീയ മേളകലയെയും സോപാന സംഗീതത്തെയും അന്താരാഷ്ട്ര തലത്തില്‍ ജനകീയമാക്കാന്‍ മൂന്ന് പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ബഹറിന്‍ ആസ്ഥാനമായ ‘സോപാനം വാദ്യകലാ സംഘത്തിന്റെ’ സ്ഥാപകനായ അദ്ദേഹം, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരതപരിക്രമ യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.
ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍ രൂപകല്‍പ്പന ചെയ്ത മൃത്യുഞ്ജയ ശില്പവും 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഗുരു ചേമഞ്ചേരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പെരുവനം കുട്ടന്‍ മാരാര്‍, ജി. വേണുഗോപാല്‍ തുടങ്ങിയ പ്രഗത്ഭരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.2027 മാര്‍ച്ച് 1 മുതല്‍ 8 വരെ നടക്കുന്ന ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്, മാര്‍ച്ച് 3-നാണ് പുരസ്‌കാര സമര്‍പ്പണം. തുടര്‍ന്ന് 100 കലാകാരന്മാര്‍ അണിനിരക്കുന്ന ‘ശതസോപാനം’ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ഷൈജു ഹരിചന്ദനം, വി.ടി. മനോജ് നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ വസുദേവം തുടങ്ങിയവര്‍ പങ്കെടുത്തു.
The post കാഞ്ഞിലശ്ശേരി ക്ഷേത്ര മൃത്യുഞ്ജയ പുരസ്‌കാരം വാദ്യകലാകാരൻ സന്തോഷ് കൈലാസിന് appeared first on.
Comments (0)