സിനിമയിലൂടെ കാരുണ്യത്തിന്റെ കൈത്താങ്ങുമായി 'കരുണം'

സിനിമയിലൂടെ കാരുണ്യത്തിന്റെ കൈത്താങ്ങുമായി 'കരുണം'

'കരുണം' സിനിമയുടെ വിജയാഘോഷം കാരുണ്യപ്രവർത്തനത്തിന്

തൊട്ടിൽപ്പാലം: ജനകീയമായി നിർമിച്ച 'കരുണം' സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നവംബർ 1-ന് വൈകുന്നേരം 7 മണിക്ക് തൊട്ടിൽപ്പാലം ബി.എം. മൂവീസിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ഇരുപതോളം വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്രദർശനത്തിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്തെ മൂന്ന് വൃക്കരോഗബാധിതരുടെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മിറ്റിക്ക് തുക കൈമാറും.

പ്രത്യേക പ്രദർശനത്തിനുള്ള ടിക്കറ്റ് വിൽപ്പനയുടെ ആദ്യ ടിക്കറ്റ് തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ വെച്ച് സാഹിത്യകാരനും തൊട്ടിൽപ്പാലം എസ്.ഐയുമായ സാദിർ തലപ്പുഴ, തൊട്ടിൽപ്പാലം എസ്.എച്ച്.ഒ സുഹൈൽ സി.പി. എന്നിവർ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. സിനിമയുടെ വിജയാഘോഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള കാരുണ്യ സംരംഭമാക്കി മാറ്റുകയാണ് അണിയറപ്രവർത്തകർ.

Comments (0)