വയോജനങ്ങളുടെ അതിജീവനവും ഒറ്റപ്പെടലും പ്രമേയമാക്കി ‘കരുണം’; പ്രമോഷൻ തിരുവനന്തപുരത്ത്

വയോജനങ്ങളുടെ അതിജീവനവും ഒറ്റപ്പെടലും പ്രമേയമാക്കി ‘കരുണം’; പ്രമോഷൻ തിരുവനന്തപുരത്ത്

വയോജനങ്ങളുടെ അതിജീവനവും ഒറ്റപ്പെടലും അവർക്ക് ലഭിക്കേണ്ട സംരക്ഷണവും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ പങ്കാളിത്തത്തിൽ ഒരുക്കിയ ‘കരുണം’ സിനിമയുടെ പ്രമോഷൻ തിരുവനന്തപുരത്ത് നടന്നു.

വയോജനങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അവർക്കു വേണ്ട പരിഗണനയും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയുമാണ് സിനിമയുടെ ലക്ഷ്യം.

പ്രമോഷന്റെ ഭാഗമായി സിനിമാപ്രവർത്തകർ മുഖ്യമന്ത്രിയെയും വിവിധ മന്ത്രിമാരെയും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാറിനെയും സാംസ്കാരിക ക്ഷേമനിധി ചെയർമാൻ എം. രഞ്ജിത്തിനെയും സന്ദർശിച്ച് സിനിമയുടെ ആശയവും ലക്ഷ്യവും വിശദീകരിച്ചു.

സംവിധായകൻ ലിജീഷ് ഉണ്ണി, ക്യാമറാമാൻ ഷിജു പൈതോത്ത്, സിനിമാപ്രവർത്തകരായ പ്രിൻസ് മോഹൻ പാലേരി, എം. കെ. ബാബു, രാജീവ് തോമസ് എന്നിവർ പങ്കെടുത്തു.

രാജ്യത്ത് ആദ്യമായി വയോജന വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. വയോജന ബിൽ നിയമസഭയിൽ പാസാക്കിയ പശ്ചാത്തലത്തിലാണ് സിനിമാപ്രവർത്തകർ മുഖ്യമന്ത്രിയെ സന്ദർശിച്ച് സിനിമയുടെ സാമൂഹിക പ്രസക്തി വിശദീകരിച്ചത്.

വയോജനങ്ങളുടെ ജീവിതാനുഭവങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പൊതുസമൂഹത്തിന്റെ ചർച്ചകളിലേക്ക് കൊണ്ടുവരുന്ന ഈ സംരംഭം, വയോജന സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Comments (0)