ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം: ഫണ്ട് ഉദ്ഘാടനം ഭക്തിസാന്ദ്രമായി നടന്നു
കാരയാട്: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാരയാട് ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടന ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നിര്‍വ്വഹിച്ചു. 2026 ഡിസംബര്‍ 18 മുതല്‍ 24 വരെയാണ് ഈ വര്‍ഷത്തെ മഹോത്സവം ആഘോഷിക്കുന്നത്. ക്ഷേത്രം…
കാരയാട്: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാരയാട് ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടന ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നിര്‍വ്വഹിച്ചു. 2026 ഡിസംബര്‍ 18 മുതല്‍ 24 വരെയാണ് ഈ വര്‍ഷത്തെ മഹോത്സവം ആഘോഷിക്കുന്നത്.
ക്ഷേത്രം ശാന്തി അരുണ്‍ നമ്പൂതിരി (എടക്കൈപ്പുറം ഇല്ലം) അവര്‍കളുടെ മഹനീയ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. മഹോത്സവ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന കെ. വി. ബാലന്‍ മാസ്റ്ററില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി. മുത്തുകൃഷ്ണന്‍ ഏറ്റുവാങ്ങിക്കൊണ്ട് ഫണ്ട് ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം. വി. ധനേഷ്, ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളായ ശിവദാസന്‍, മോഹനന്‍ മാസ്റ്റര്‍, പി. കെ. ദാമോദരന്‍ നായര്‍, ദേവദാസ്, ലതേഷ് പുതിയടത്ത്, അശോകന്‍ ചാക്യാമ്പത്ത്, ബാലന്‍ നായര്‍, സ്വാമിദാസന്‍ എന്നിവരും, ക്ഷേത്രം വനിതാ കമ്മിറ്റി അംഗങ്ങളായ ശാന്തി, ഉമ, പ്രമീള, വിജയലക്ഷ്മി, സുധ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആറാട്ട് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാടിന്റെയും ഭക്തജനങ്ങളുടെയും പൂര്‍ണ്ണമായ സഹകരണവും പങ്കാളിത്തവും ആഘോഷ കമ്മിറ്റിയും പരിപാലന സമിതിയും അഭ്യര്‍ത്ഥിച്ചു.
The post ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം: ഫണ്ട് ഉദ്ഘാടനം ഭക്തിസാന്ദ്രമായി നടന്നു appeared first on.
Comments (0)