ഡോ. ഹരിലാല്‍ ഭാസ്‌കറിന്റെ മൂന്ന് പുസ്തകങ്ങള്‍ നാളെ കൊയിലാണ്ടിയില്‍ പ്രകാശനം ചെയ്യും

കൊയിലാണ്ടി: ഭാരത സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്റെ കാര്യാലയത്തിന് (OPSA) കീഴിലുള്ള ഐ-സ്റ്റെം (I-STEM) നാഷണല്‍ കോര്‍ഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ഹരിലാല്‍ ഭാസ്‌കര്‍ രചിച്ച മൂന്ന് പുതിയ പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബര്‍ 25…

കൊയിലാണ്ടി: ഭാരത സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്റെ കാര്യാലയത്തിന് (OPSA) കീഴിലുള്ള ഐ-സ്റ്റെം (I-STEM) നാഷണല്‍ കോര്‍ഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ഹരിലാല്‍ ഭാസ്‌കര്‍ രചിച്ച മൂന്ന് പുതിയ പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബര്‍ 25 ഞായറാഴ്ച വൈകുന്നേരം 3:30-ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കും.

പ്രമുഖ ചരിത്രകാരനും കേരള ജ്യോതി പുരസ്‌കാര ജേതാവുമായ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. സാഹിത്യകാരന്‍ കന്മന ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവേക് ചന്ദ്രന്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തും. വി.കെ. കരുണാകരന്‍ നായര്‍, കേശവന്‍ കിടാവ്, ചന്ദ്രശേഖരന്‍ വി.കെ. എന്നിവര്‍ ചേര്‍ന്ന് ആദ്യപ്രതികള്‍ ഏറ്റുവാങ്ങും. കെ.കെ. ശങ്കരന്‍ മാസ്റ്റര്‍, വി. ഹരിദാസന്‍ മാസ്റ്റര്‍, വിനീത അനില്‍, സതീഷ് രാമപുരം, ആര്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.വി. പ്രമോദ്, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. രചയിതാവ് ഡോ. ഹരിലാല്‍ ഭാസ്‌ക്കറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍:

Tiger Protocol (ഇംഗ്ലീഷ് നോവല്‍ – കറന്റ് ബുക്‌സ്): അധികാരദുര്‍വിനിയോഗവും അഴിമതിയും സാധാരണക്കാരിലും പ്രകൃതിയിലും ഏല്‍പ്പിക്കുന്ന ആഘാതങ്ങളും ഭരണകൂട-രാഷ്ട്രീയ ശക്തികള്‍ സമൂഹത്തില്‍ പടര്‍ത്തുന്ന മിഥ്യാധാരണകളും തുറന്നുകാട്ടുന്ന ത്രില്ലര്‍ നോവല്‍.

A House of Many Windows (ഇംഗ്ലീഷ് ചെറുകഥാസമാഹാരം – കറന്റ് ബുക്‌സ്): ജാതി, രാഷ്ട്രീയം, ദുരഭിമാനം, അതിജീവനം എന്നിവയോടൊപ്പം സാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യബന്ധങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പത്ത് കഥകള്‍.

ഒരു പൂമ്പാറ്റയുടെ ചിറകടി (മലയാള ചെറുകഥാസമാഹാരം – സൈകതം ബുക്‌സ്): ഭൗതികശാസ്ത്രത്തിലെ ‘ബട്ടര്‍ഫ്‌ലൈ ഇഫക്ട്’ എന്ന ആശയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നിസ്സാരമെന്നു തോന്നുന്ന ചലനങ്ങള്‍ എപ്രകാരം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു എന്ന് വ്യക്തമാക്കുന്ന കഥകള്‍.

The post ഡോ. ഹരിലാല്‍ ഭാസ്‌കറിന്റെ മൂന്ന് പുസ്തകങ്ങള്‍ നാളെ കൊയിലാണ്ടിയില്‍ പ്രകാശനം ചെയ്യും appeared first on.

Comments (0)