നിയുക്ത മാളികപ്പുറം മേല്‍ശാന്തി മണിയൂര്‍ ദാമോദരന്‍ നമ്പൂതിരിക്ക് എരവട്ടൂര്‍ ക്ഷേത്രത്തില്‍ ആദരവ്

Palliyara Temple Malikappuram # പേരാമ്പ്ര: നിയുക്ത മാളികപ്പുറം മേല്‍ശാന്തി മണിയൂര്‍ ആയടത്തില്ലത്ത് ദാമോദരന്‍ നമ്പൂതിരിക്ക് എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കി. ഭക്തജനങ്ങളും ക്ഷേത്ര മഹിളാ സമിതിയും ക്ഷേത്ര…


Palliyara Temple Malikappuram #

പേരാമ്പ്ര: നിയുക്ത മാളികപ്പുറം മേല്‍ശാന്തി മണിയൂര്‍ ആയടത്തില്ലത്ത് ദാമോദരന്‍ നമ്പൂതിരിക്ക് എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കി. ഭക്തജനങ്ങളും ക്ഷേത്ര മഹിളാ സമിതിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ജീവനക്കാരും ചേര്‍ന്ന് മേല്‍ശാന്തിയെ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി സ്വീകരിച്ച് ആനയിച്ചു.

തുടര്‍ന്ന് ക്ഷേത്ര അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ദാമോദരന്‍ നമ്പൂതിരിക്ക് ക്ഷേത്ര കമ്മിറ്റിയുടെ ഉപഹാരം പാരമ്പര്യ ട്രസ്റ്റി പൊട്ടനകണ്ടി ബാലന്‍ നായര്‍ സമര്‍പ്പിച്ചു. കെ.കെ ഭരതന്‍ പൊന്നാട അണിയിച്ചു.

ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശശികുമാര്‍ പേരാമ്പ്ര, സത്യന്‍ കടിയങ്ങാട്, കെ.വി വത്സന്‍ നായര്‍, കെ.എം സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ജി.കെ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും മൂശരിക്കണ്ടി നാരായണന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.


Palliyara Temple Malikappuram #

Comments (0)