കരുതലിന്റെ കൈത്താങ്ങായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്; സായംപ്രഭാ ഹോമിന് കുക്കര്‍ സമ്മാനിച്ചു

# Lions Club Home News പേരാമ്പ്ര: ജീവിതസായാഹ്നത്തില്‍ ഒരുമയുടെയും കരുതലിന്റെയും തണലില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭാ ഹോമിലേക്ക്…


# Lions Club Home News

പേരാമ്പ്ര: ജീവിതസായാഹ്നത്തില്‍ ഒരുമയുടെയും കരുതലിന്റെയും തണലില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭാ ഹോമിലേക്ക് ആവശ്യമായ കുക്കര്‍ സമ്മാനിച്ചു കൊണ്ട് ക്ലബ്ബ് മാതൃകാപരമായ സേവന പ്രവര്‍ത്തനത്തിന് വീണ്ടും തുടക്കമിട്ടു.

പ്രായത്തിന്റെ അവശതകള്‍ക്കിടയിലും പരസ്പരം സ്‌നേഹം പങ്കുവെച്ച് കഴിയുന്ന മുതിര്‍ന്നവരുടെ ദൈനംദിന ജീവിതത്തിന് സഹായകമാകുന്ന ഈ സമ്മാനം, കേവലം ഒരു ഉപകരണം കൈമാറല്‍ മാത്രമല്ല, സമൂഹത്തിന്റെ കരുതലും സ്‌നേഹവും അവരിലേക്ക് എത്തിക്കുന്ന ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തനം കൂടിയായി.

ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ശശീന്ദ്രന്‍ കീര്‍ത്തി, പകല്‍വീട് കെയര്‍ടേക്കര്‍ സുനിത സുരേന്ദ്രന് കുക്കര്‍ കൈമാറി.

ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗം ഭാസ്‌കരന്‍ അളകാപുരി, ഡോ സനില്‍ കുമാര്‍, സി.ടി രാധാകൃഷ്ണന്‍, പ്രകാശന്‍ കിഴക്കയില്‍, വി.എന്‍ മുരളീധരന്‍, പി.എല്‍ സദാനന്ദന്‍, ഒ.എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സുനിത സുരേന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.



# Lions Club Home News

Comments (0)