ശ്രീനാരായണഗുരു സമാധി ദിനാചരണം; പേരാമ്പ്ര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തി
Narayana Guru Day SNDP Union പേരാമ്പ്ര: ശ്രീനാരായണഗുരുവിന്റെ 99-ാം സമാധി ദിനാചരണം പേരാമ്പ്ര എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്നു. പേരാമ്പ്ര ലൂണാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രാര്‍ത്ഥനാ യോഗം നടന്നു. യോഗത്തില്‍ പി.പി കുഞ്ഞിക്കണ്ണന്‍…
Narayana Guru Day SNDP Union
പേരാമ്പ്ര: ശ്രീനാരായണഗുരുവിന്റെ 99-ാം സമാധി ദിനാചരണം പേരാമ്പ്ര എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്നു. പേരാമ്പ്ര ലൂണാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രാര്‍ത്ഥനാ യോഗം നടന്നു. യോഗത്തില്‍ പി.പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.
രാവിലെ 9 മണിക്ക് ഗുരുപൂജ, ഗുരു പ്രാര്‍ത്ഥന, ഗുരു പുഷ്പാഞ്ജലി എന്നിവ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ശ്രീജ പിള്ള പെരുവണ്ണ, സുശീല നാരായണന്‍ വെള്ളിലോട്ട്, ബാലന്‍ കരുണന്‍ കാവുന്തറ, ബാബു കാരയാട്, മോഹനന്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ ബാബു പൂതംപാറ അനുഗ്രഹ പ്രഭാഷണവും പ്രസാദ വിതരണവും നടത്തി. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകരും ഭക്തരും പങ്കെടുത്തു.
Narayana Guru Day SNDP Union
Comments (0)