ശബരിമല നിയുക്ത മാളികപ്പുറം മേല്‍ശാന്തി മണിയൂര്‍ ആയടത്ത് ഇല്ലത്ത് ശ്രീദാമോദരന്‍ നമ്പൂതിരിയെ ആദരിച്ചു

News News Melsanthi Illam Namboothiri മണിയൂര്‍: ശബരിമല നിയുക്ത മാളികപ്പുറം മേല്‍ശാന്തി മണിയൂര്‍ ആയടത്തില്ലത്ത് ശ്രീദാമോദരന്‍ നമ്പൂതിരിയെ ആദരിച്ചു. മണിയൂരിലെ ആയടത്ത് ഇല്ലത്ത് ചെന്നാണ് ആദരിച്ചത്. മലബാര്‍ ദേവസ്വം മുന്‍ സ്റ്റാന്‍ഡിംഗ്…


News News Melsanthi Illam Namboothiri

മണിയൂര്‍: ശബരിമല നിയുക്ത മാളികപ്പുറം മേല്‍ശാന്തി മണിയൂര്‍ ആയടത്തില്ലത്ത് ശ്രീദാമോദരന്‍ നമ്പൂതിരിയെ ആദരിച്ചു. മണിയൂരിലെ ആയടത്ത് ഇല്ലത്ത് ചെന്നാണ് ആദരിച്ചത്.

മലബാര്‍ ദേവസ്വം മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദിനേശന്‍, പി.കെ ദിവാകരന്‍, കൊയിലാണ്ടി സംസ്‌കൃതി ടെമ്പിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ധനേഷ് കാരയാട്, പ്രസിഡന്റ് ബാലകൃഷ്ണന്‍ ത്രിപുര, കൊയിലാണ്ടി ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ പ്രമോദ് തുന്നാത്ത്, രാഗേഷ് പിഷാരികാവ്, ഗോപേഷ് കുമാര്‍ കാഞ്ഞിലശ്ശേരി, പള്ളിയറ ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ പി.കെ സുരേന്ദ്രന്‍, എന്‍.കെ സുജേഷ്, സത്യനാഥന്‍ പന്തലായനി എന്നിവര്‍ പങ്കെടുത്തു.

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കൊയിലാണ്ടി ഏരിയാ കമ്മിറ്റി, ടെമ്പിള്‍ കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍, വിവിധ ക്ഷേത്രം ഭാരവാഹികള്‍ പങ്കെടുത്തു.


News News Melsanthi Illam Namboothiri

Comments (0)