നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് 200 മീറ്ററോളം വലിച്ചിഴച്ചു VIDEO
ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ. പുരം മേഖലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ, ബൈക്ക് അടിയിൽ കുടുങ്ങിയ നിലയിൽ 200 മീറ്ററോളം മുന്നോട്ട് പാഞ്ഞു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന എഴുപത്തിമൂന്നുകാരനായ വേണുഗോപാലിനെ നാട്ടുകാർ…
ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ. പുരം മേഖലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ, ബൈക്ക് അടിയിൽ കുടുങ്ങിയ നിലയിൽ 200 മീറ്ററോളം മുന്നോട്ട് പാഞ്ഞു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന എഴുപത്തിമൂന്നുകാരനായ വേണുഗോപാലിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു.
വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. കാർ ബൈക്കിലേക്ക് ഇടിച്ചുകയറിയ നിമിഷത്തിൽ തന്നെ അതിലൂടെ യാത്ര ചെയ്തിരുന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീണതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)