കഴുത്തിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റി; തെരുവുനായയ്ക്ക് രക്ഷകരായി നാട്ടുകാരും ഫയർഫോഴ്സും

മേപ്പയ്യൂർ: കഴുത്തിൽ പാത്രം കുടുങ്ങി ദിവസങ്ങളായി ദുരിതത്തിലായിരുന്ന തെരുവുനായയ്ക്ക് ആശ്വാസമായി നാട്ടുകാരും അഗ്നിരക്ഷാസേനയും. മേപ്പയ്യൂർ ചങ്ങരംവെള്ളിയിലാണ് സംഭവം. കഴുത്തിൽ പാത്രം കുടുങ്ങിയ നിലയിൽ ദിവസങ്ങളായി അലഞ്ഞുനടന്ന നായ ഭക്ഷണവും…

മേപ്പയ്യൂർ: കഴുത്തിൽ പാത്രം കുടുങ്ങി ദിവസങ്ങളായി ദുരിതത്തിലായിരുന്ന തെരുവുനായയ്ക്ക് ആശ്വാസമായി നാട്ടുകാരും അഗ്നിരക്ഷാസേനയും. മേപ്പയ്യൂർ ചങ്ങരംവെള്ളിയിലാണ് സംഭവം.

കഴുത്തിൽ പാത്രം കുടുങ്ങിയ നിലയിൽ ദിവസങ്ങളായി അലഞ്ഞുനടന്ന നായ ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ പ്രയാസപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇന്നലെ രാത്രി സാഹസികമായി നായയെ പിടികൂടി.

തുടർന്ന് രാത്രി 11ഓടെ പേരാമ്പ്ര അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നായയുടെ കഴുത്തിൽ മുറുകിയിരുന്ന പാത്രം സുരക്ഷിതമായി മുറിച്ചുമാറ്റി.

നായയ്ക്ക് പരിക്കേൽക്കാതെ പാത്രം പൂർണമായും നീക്കം ചെയ്യാനായതോടെ ദിവസങ്ങളായുള്ള ദുരിതത്തിനാണ് വിരാമമായത്.

The post കഴുത്തിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റി; തെരുവുനായയ്ക്ക് രക്ഷകരായി നാട്ടുകാരും ഫയർഫോഴ്സും appeared first on.

Comments (0)