രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് നയാര
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ശനിയാഴ്ച പുലർച്ചെ മുതൽ നിലവിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില…
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ശനിയാഴ്ച പുലർച്ചെ മുതൽ നിലവിൽ വന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്ത് 7,108 പമ്പുകളാണ് നയാരയ്ക്കുള്ളത്.
ഇതിന് മുൻപ് മാർച്ചിലും നയാര സമാന രീതിയിൽ വില കൂട്ടിയിരുന്നു, പിന്നീട് ജൂലൈ 1ന് വില കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും വില ഉയർത്തുകയാണ്.
പൊതുമേഖലാ കമ്പനികൾ ഇതുവരെ വില കൂട്ടിയിട്ടില്ലെങ്കിലും പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 9 രൂപയും നഷ്ടം നേരിടുന്നുണ്ടെന്നാണ് റേറ്റിംഗ് ഏജൻസി ഇക്രയുടെ റിപ്പോർട്ട്.
Comments (0)