സൗത്ത്-വെസ്റ്റ് ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; മൂന്ന് മരണം, തിരച്ചിൽ തുടരുന്നു

​ന്യൂഡൽഹി: സൗത്ത്-വെസ്റ്റ് ഡൽഹിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപമുള്ള അഞ്ചുനില ബോയ്സ് പി.ജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തി. ഇതിൽ മൂന്നുപേരുടെ…


​ന്യൂഡൽഹി: സൗത്ത്-വെസ്റ്റ് ഡൽഹിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപമുള്ള അഞ്ചുനില ബോയ്സ് പി.ജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തി. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകട സമയത്ത് 30 മുതൽ 50 വരെ വിദ്യാർത്ഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.​ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ബഹുനില കെട്ടിടം പൂർണമായും നിലംപൊത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എന്നാൽ പ്രദേശം ഇടുങ്ങിയ വഴികളായതിനാൽ അഗ്നിശമന സേനാ വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിക്കുന്നതിന് തടസ്സം നേരിട്ടത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.​അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവർക്ക് ശ്വാസമെടുക്കുന്നതിനായി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകിയിട്ടുണ്ട്. രാത്രി വൈകിയും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Comments (0)