ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; നാലുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ കുദാസനിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണ് അപകടം. അപകടസമയത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തോളം തൊഴിലാളികൾ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ…
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ കുദാസനിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണ് അപകടം. അപകടസമയത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തോളം തൊഴിലാളികൾ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് അപകടമുണ്ടായത്. ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ അത് തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. അപകടസമയത്ത് പതിനഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.വിവരമറിഞ്ഞയുടൻ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Comments (0)