പൊളിച്ചുനീക്കലിനിടെ ദുരന്തം; നാല് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിനടുത്ത് സൻവേറിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മതിലും സമീപത്തെ കെട്ടിടഭാഗങ്ങളും തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾ മരിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെ പുനർനിർമാണത്തിന്റെ ഭാഗമായി ജീർണിച്ച വീട്…
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിനടുത്ത് സൻവേറിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മതിലും സമീപത്തെ കെട്ടിടഭാഗങ്ങളും തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾ മരിച്ചു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെ പുനർനിർമാണത്തിന്റെ ഭാഗമായി ജീർണിച്ച വീട് പൊളിക്കുന്നതിനിടെയാണ് അപകടം. റീന (30), സീമാ ബായി (33), ചന്ദാ ബായി (30), സുശീലാ ബായി (50) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സന്തോഷ് ബായിയെ സൻവേർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മഞ്ജു ബായി, സുന്ദർ ബായി, സുനിൽ, ദിലീപ് എന്നിവരെ എംവൈ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
Comments (0)