റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി; ഇനി 77 രൂപ

തിരുവനന്തപുരം: വൈദ്യുതി ക്ഷാമത്തിനിടെ ഇരട്ടപ്രഹരമായി റേഷൻ മണ്ണെണ്ണയുടെ വില വർധന. ഒറ്റയടിക്ക് 6 രൂപ കൂട്ടി. 71 രൂപയിൽ നിന്ന് 77 രൂപയായി. ഈ മാസം പകുതി മുതൽ പുതിയ വില നിലവിൽ വന്നു. ഇ-പോസ് മെഷീനിലും പുതിയ വില അപ്‌ഡേറ്റ് ചെയ്തു. സെപ്റ്റംബറിലെ…

തിരുവനന്തപുരം: വൈദ്യുതി ക്ഷാമത്തിനിടെ ഇരട്ടപ്രഹരമായി റേഷൻ മണ്ണെണ്ണയുടെ വില വർധന.

ഒറ്റയടിക്ക് 6 രൂപ കൂട്ടി. 71 രൂപയിൽ നിന്ന് 77 രൂപയായി. ഈ മാസം പകുതി മുതൽ പുതിയ വില നിലവിൽ വന്നു. ഇ-പോസ് മെഷീനിലും പുതിയ വില അപ്‌ഡേറ്റ് ചെയ്തു. സെപ്റ്റംബറിലെ സ്റ്റോക്കാണ് ഇപ്പോൾ പുതിയ വിലക്ക് വിൽക്കുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവസാനമായി വില കൂട്ടിയത്. അന്ന് 68 രൂപയിൽ നിന്ന് 71 ആക്കിയിരുന്നു.

എണ്ണക്കമ്പനികൾ അടിസ്ഥാന വില നിശ്ചയിക്കുന്നതിന് അനുസരിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് വില തീരുമാനിക്കുന്നത്.

വില കൂടിയിട്ടും മണ്ണെണ്ണ കിട്ടാനില്ലെന്നതാണ് സ്ഥിതി. കേന്ദ്രം വിഹിതം വെട്ടിക്കുറച്ചു. ഒരു പാദത്തിൽ 56.76 ലക്ഷം ലിറ്റർ ലഭിച്ചിരുന്നത് 40.68 ലക്ഷം ലിറ്ററായി കഴിഞ്ഞ ഏപ്രിലിൽ കുറച്ചു. 16 ലക്ഷത്തിലധികം ലിറ്ററിന്റെ കുറവ്.

സംസ്ഥാനത്ത് 5.94 ലക്ഷം മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്ററും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്ററും, വൈദ്യുതിയില്ലാത്ത വീടുകൾക്ക് ആറ് ലിറ്ററുമാണ് വിഹിതം. മത്സ്യബന്ധന ബോട്ടുകൾക്കും ഇതിൽ നിന്ന് തന്നെ നൽകണം.

Comments (0)