Assam Flood : അസമിൽ പ്രളയം രൂക്ഷം; മരണം 68 ആയി
അസമിൽ പ്രളയം രൂക്ഷം; മരണം 68 ആയി അസമിൽ കനത്ത പ്രളയം അതിരൂക്ഷമായി തുടരുകയാണ്. പ്രളയത്തിൽ ഇതുവരെ 68 പേർ മരിച്ചതായും ഏകദേശം 40 പേരെ കാണാതായതായും അധികൃതർ അറിയിച്ചു.4.45 ലക്ഷം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി കഴിയുകയാണ്. ശിവസാഗർ, ഗോലാഘട്ട്,…
അസമിൽ പ്രളയം രൂക്ഷം; മരണം 68 ആയി അസമിൽ കനത്ത പ്രളയം അതിരൂക്ഷമായി തുടരുകയാണ്. പ്രളയത്തിൽ ഇതുവരെ 68 പേർ മരിച്ചതായും ഏകദേശം 40 പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
4.45 ലക്ഷം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി കഴിയുകയാണ്. ശിവസാഗർ, ഗോലാഘട്ട്, ചരൈദിയോ, ജോർഹട്ട്, നാഗാവ്, കാംറൂപ്പ് എന്നീ ആറു ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. असम में आई बाढ़ की कुछ भयानक तस्वीरें।
pic.twitter.com/x9QfjVRmTq — Unfolded By absk (@unfolded_absk) July 28, 2026 ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), സിവിൽ ഡിഫൻസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (ASDMA) കണക്കുകൾ പ്രകാരം ദുരിതബാധിത മേഖലകളിൽ 67 ബോട്ടുകൾ വിന്യസിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവശ്യസഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു.
Assam Flood Crisis: അസമിൽ പ്രളയക്കെടുതി; മരണ സംഖ്യ ഉയരുന്നു മഴയുടെ ശക്തി കുറഞ്ഞെങ്കിലും അസമിലെ (Assam) പ്രളയക്കെടുതിയുടെ ആഘാതം തുടരുകയാണ്. എന്തുകൊണ്ട് അസമിൽ പ്രളയം മൺസൂൺ കാലത്ത് അസമിൽ പ്രളയം പതിവായി ആവർത്തിക്കുന്ന പ്രകൃതി ദുരന്തമാണ്.
ദേശീയ പ്രളയ കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ഏകദേശം 40 ശതമാനം പ്രദേശങ്ങളും പ്രളയസാധ്യതാ മേഖലയിലാണ്. असम में आई बाढ़ की कुछ भयानक तस्वीरें।
pic.twitter.com/x9QfjVRmTq — Unfolded By absk (@unfolded_absk) July 28, 2026 എല്ലാ വർഷവും കനത്ത മഴയെ തുടർന്ന് ബ്രഹ്മപുത്രയും ബരാക് നദിയും അവയുടെ പോഷകനദികളും കരകവിഞ്ഞൊഴുകുന്നതോടെ വിശാലമായ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നു. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ വീടുകളും കൃഷിയിടങ്ങളും ജീവിതോപാധികളും നഷ്ടപ്പെടുത്തി ദുരിതത്തിലാകുന്ന സ്ഥിതിയാണ്.
അതിശക്തമായ മഴ പ്രളയത്തിന് കാരണമായി ഈ മൺസൂൺ കാലത്ത് നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസമിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പെയ്ത അതിശക്തമായ മഴയും മേഘവിസ്ഫോടനങ്ങളും (Cloudburst) പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഗുരുതരമായ പ്രളയ സാഹചര്യമാണ് ഇത്തവണയെന്ന് അസം ജലസേചന മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബ്രഹ്മപുത്ര നദി പതുക്കെ കരകവിഞ്ഞതല്ല പ്രളയത്തിന് പ്രധാന കാരണം. ബ്രഹ്മപുത്രയുടെ സ്വാഭാവിക നീരൊഴുക്ക് സംവിധാനങ്ങളായ ധാൻസിരി, ദിഖോ, ഝാൻജി എന്നീ നദികളിലെ ജലനിരപ്പ് വളരെ പെട്ടെന്ന് ഉയർന്നതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
English Summary : Assam is grappling with severe floods that have claimed 68 lives and left nearly 40 people missing, with 4.45 lakh residents affected across six key districts—Sivasagar, Golaghat, Charaideo, Jorhat, Nagaon, and Kamrup. According to Assam Water Resources Minister Pijush Hazarika, this is the worst flood crisis in six decades.
Comments (0)