നേപ്പാൾ മിന്നൽ പ്രളയം; മരണം 579, 393 മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല

കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 579 പേർ മരിച്ചതായി ഔദ്യോ ഗിക കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല. വിവിധ…

കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 579 പേർ മരിച്ചതായി ഔദ്യോ ഗിക കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ച നേപ്പാൾ സർക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹം നന്ദി അറിയിച്ചത്. ഇവരെ പ്രത്യേക വിമാനത്തിൽ ഇന്ന് രാത്രി തന്നെ തമിഴ്നാട്ടിലേക്ക് അയക്കും. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടൻ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. മരുന്നും ഭക്ഷണവും അടക്കം 10 ടൺ സാമഗ്രഹികളാണ് വിമാനത്തിലുള്ളത്. ഇതിനിടെ റസുവയിൽ രണ്ടാം പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്.

Comments (0)