Flood Safety & Cleanup Guide : വെള്ളം ഇറങ്ങിയാലും അപകടം; വീടുകളിലേക്കും കടകളിലേക്കും മടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത്
വെള്ളം ഇറങ്ങിയാലും അപകടം; വീടുകളിലേക്കും കടകളിലേക്കും മടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത് വെള്ളപ്പൊക്കം കുറഞ്ഞ് വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മടങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും ദുരന്തനിവാരണ അധികൃതരും മുന്നറിയിപ്പ്…
വെള്ളം ഇറങ്ങിയാലും അപകടം; വീടുകളിലേക്കും കടകളിലേക്കും മടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത് വെള്ളപ്പൊക്കം കുറഞ്ഞ് വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മടങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും ദുരന്തനിവാരണ അധികൃതരും മുന്നറിയിപ്പ് നൽകുന്നു. വെള്ളം ഇറങ്ങിയ ഉടൻ തിരക്കിട്ട് വീടുകളിലോ കടകളിലോ പ്രവേശിക്കുന്നത് അപകടകരമായേക്കാം.
വൈദ്യുതി, ഗ്യാസ് ചോർച്ച, കെട്ടിടങ്ങളുടെ ബലക്ഷയം, വിഷജീവികളുടെ സാന്നിധ്യം തുടങ്ങി നിരവധി അപകടസാധ്യതകളാണ് പ്രളയശേഷം കാത്തിരിക്കുന്നത്. വീടുകളിലോ കടകളിലോ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വയറിങ്ങും വൈദ്യുത ഉപകരണങ്ങളും പരിശോധിക്കാൻ പരിശീലനം നേടിയ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നതാണ് സുരക്ഷിതം. കെട്ടിടത്തിന് വിള്ളലുകളോ ചുമരുകൾക്ക് ബലക്ഷയമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം.
ഗ്യാസ് സിലിണ്ടറുകളിലോ പൈപ്പുകളിലോ ചോർച്ചയുണ്ടോയെന്നും പ്രത്യേകം ഉറപ്പാക്കണം. Phone Gets Wet in the Rain : മഴയിൽ ഫോൺ നനഞ്ഞാൽ പരിഭ്രാന്തരാകേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോൺ സംരക്ഷിക്കാം മഴക്കാലത്ത് പുറത്തുപോകുമ്പോൾ സ്മാർട്ട്ഫോൺ നനയുകയോ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയോ ചെയ്യുന്നത് സാധാരണമാണ്.
ഒളിഞ്ഞിരിക്കുന്ന അപകടം (Hidden Risks) വെള്ളപ്പൊക്കത്തിൽ വീടുകളിലും കടകളിലും പാമ്പുകൾ, പാമ്പിൻകുഞ്ഞുങ്ങൾ, മറ്റ് ഇഴജന്തുക്കൾ എന്നിവ കയറാനുള്ള സാധ്യത കൂടുതലാണ്. പൊട്ടിയ ഗ്ലാസ്, ആണി, ഇരുമ്പുകമ്പി തുടങ്ങിയവയും ചെളിക്കടിയിൽ മറഞ്ഞുകിടക്കാം.
അതിനാൽ ഓരോ ഭാഗവും ശ്രദ്ധാപൂർവം പരിശോധിച്ചശേഷം മാത്രമേ വൃത്തിയാക്കൽ ആരംഭിക്കാവൂ. വൃത്തിയാക്കുന്നവർ റബർ ഗംബൂട്ട്, കട്ടിയുള്ള റബർ കൈയുറ, മാസ്ക്, സുരക്ഷാ കണ്ണട, ശരീരം മൂടുന്ന വസ്ത്രം എന്നിവ ധരിക്കണം.
കൈകാലുകളിലോ ശരീരത്തിലോ മുറിവുള്ളവർ മലിനജലത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. അബദ്ധത്തിൽ മലിനജലം മുറിവിൽ തട്ടിയാൽ ഉടൻ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകണം.
ചെളിവെള്ളവുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ (Doxycycline) കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ആദ്യം നീക്കം ചെയ്യേണ്ടത് (First Cleanup) വീട്ടിലെ വെള്ളവും ചെളിയും പമ്പ് ഉപയോഗിച്ചോ ബക്കറ്റുകൾ ഉപയോഗിച്ചോ പൂർണമായി നീക്കം ചെയ്യണം.
ചീഞ്ഞ വസ്തുക്കൾ, മാലിന്യങ്ങൾ, വെള്ളത്തിൽ മുങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉപേക്ഷിക്കണം. തുറന്ന പാക്കറ്റുകളിലെ അരി, മാവ്, മസാലപ്പൊടികൾ, പാൽപ്പൊടി തുടങ്ങിയവ ഉപയോഗിക്കരുത്.
വെള്ളം കയറിയ മെത്ത, തലയണ, കാർഡ്ബോർഡ്, തെർമോകോൾ, പൂപ്പൽ പിടിച്ച വസ്തുക്കൾ എന്നിവ സുരക്ഷിതമായി ഒഴിവാക്കുന്നതാണ് ഉചിതം. മൃഗങ്ങളുടെയോ പക്ഷികളുടെയോ ജഡം കണ്ടാൽ കൈകൊണ്ട് എടുക്കാതെ സുരക്ഷിതമായി നീക്കം ചെയ്യണം.
വീട് കഴുകുമ്പോൾ (Cleaning Process) ആദ്യം ശുദ്ധജലവും സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് മേൽക്കൂരയ്ക്കടുത്ത ഭാഗങ്ങളിൽ നിന്ന് താഴേക്കുള്ള ക്രമത്തിൽ വീട് കഴുകണം. ചുമർ, വാതിൽ, ജനൽ, നിലം, മേശ, പ്ലാസ്റ്റിക്, മര ഫർണിച്ചർ എന്നിവയിലെ ചെളി പൂർണമായി നീക്കിയ ശേഷമാണ് അണുനശീകരണം നടത്തേണ്ടത്.
ചെളിക്ക് മുകളിൽ നേരിട്ട് ബ്ലീച്ചിങ് പൗഡർ വിതറുന്നത് ഫലപ്രദമല്ല. വാതിലുകളും ജനലുകളും തുറന്നുവെച്ച് വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്നും വൈദ്യുത ഉപകരണങ്ങളിൽ ബ്ലീച്ച് ലായനി ഒഴിക്കരുതെന്നും നിർദേശമുണ്ട്.
ഡി.സി.എസ് ലായനി ഉപയോഗിക്കാം (DCS Solution) കേരള ആരോഗ്യവകുപ്പിന്റെ പ്രളയാനന്തര മാർഗനിർദേശപ്രകാരം വീടിന്റെ നിലം, ചുമർ, വാതിൽ, ജനൽ എന്നിവ അണുവിമുക്തമാക്കാൻ ഡി.സി.എസ് (Disinfectant Cleaning Solution) ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡറും സോപ്പുപൊടിയോ വാഷിങ് സോഡയോ ചേർത്താണ് ഈ ലായനി തയ്യാറാക്കുന്നത്.
അടുക്കളയും പാത്രങ്ങളും (Kitchen Hygiene) വെള്ളപ്പൊക്കവെള്ളം തട്ടിയ എല്ലാ പാത്രങ്ങളും ആദ്യം സോപ്പും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകണം. ശേഷം കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് വരെ തിളച്ച വെള്ളത്തിൽ മുക്കിവയ്ക്കണം.
തിളപ്പിക്കാൻ കഴിയാത്ത പാത്രങ്ങൾ 50 ppm ക്ലോറിൻ ലായനിയിൽ (Chlorine Solution) 30 മിനിറ്റ് മുക്കിവച്ച ശേഷം വീണ്ടും ശുദ്ധജലത്തിൽ കഴുകി ഉണക്കണം. മരം കൊണ്ടുള്ള പാത്രങ്ങൾ, പൊട്ടലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കേടായ കട്ടിംഗ് ബോർഡുകൾ എന്നിവ ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.
കുടിവെള്ള ടാങ്ക് ശുചീകരണം (Water Tank Cleaning) ടാങ്കിലെ മലിനജലം പൂർണമായും ഒഴുക്കിയശേഷം അടിയും വശങ്ങളും ബ്രഷ് ഉപയോഗിച്ച് തേച്ച് വൃത്തിയാക്കണം. തുടർന്ന് ശുദ്ധജലം നിറച്ച് സൂപ്പർ ക്ലോറിനേഷൻ (Super Chlorination) നടത്തണം.
എല്ലാ ടാപ്പുകളും കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തുറന്ന് പൈപ്പുകളിലെ മലിനജലം പുറത്തേക്കൊഴുക്കണം. കുടിവെള്ളം സുരക്ഷിതമാണോ?
(Safe Drinking Water) വെള്ളം തെളിഞ്ഞതായി കാണുന്നതുകൊണ്ട് മാത്രം അത് സുരക്ഷിതമാണെന്ന് കരുതരുത്. പ്രളയബാധിത പ്രദേശങ്ങളിൽ കുടിക്കാനും പാചകത്തിനും പല്ലുതേക്കാനും പാത്രം കഴുകാനുമെല്ലാം തിളപ്പിച്ച വെള്ളം ഉപയോഗിക്കണം.
ക്ലോറിനേഷൻ നടത്തിയ വെള്ളമായാലും സംശയമുണ്ടെങ്കിൽ വീണ്ടും തിളപ്പിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്. പരിസര ശുചീകരണം (Surroundings) മുറ്റത്തെ ചീഞ്ഞ ഇലകൾ, ഭക്ഷണാവശിഷ്ടങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ആദ്യം നീക്കം ചെയ്യണം.
ശേഷം നീറ്റ് കക്ക (Neat Lime) ഒരു കിലോയും ബ്ലീച്ചിങ് പൗഡർ 250 ഗ്രാമും ചേർത്ത മിശ്രിതം പുറംപ്രദേശങ്ങളിൽ ഉപയോഗിക്കാം. എന്നാൽ ഇത് വീടിനകത്തെ നിലം വൃത്തിയാക്കാനുള്ള ഡി.സി.എസ് ലായനിക്ക് പകരമല്ല.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലേക്ക് (Seek Medical Help) വൃത്തിയാക്കലിന് ശേഷം പനി, ശക്തമായ തലവേദന, കണ്ണിന് ചുവപ്പ്, പേശിവേദന, ഛർദി, വയറിളക്കം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, മുറിവിൽ ചുവപ്പോ വീക്കമോ പഴുപ്പോ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകിക്കരുത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തി വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
English Summary : Returning to homes or commercial spaces after floodwaters recede presents significant safety, health, and structural hazards. Health experts and disaster management authorities advise strict precautions before re-entering and cleaning flood-affected properties
Comments (0)