France Heatwave Crisis: കടുത്ത ചൂടിൽ ഫ്രാൻസിൽ 5,700-ലേറെ പേർ മരണപ്പെട്ടു

കടുത്ത ചൂടിൽ ഫ്രാൻസിൽ 5,700-ലേറെ പേർ മരണപ്പെട്ടു ഇത്തവണ യൂറോപ്പിനെ ദുരിതത്തിലാഴ്‌ത്തിയ കനത്ത ഉഷ്ണതരംഗം (Heatwave) ഫ്രാൻസിൽ വലിയ ദാരുണ സംഭവങ്ങൾക്കാണ് വഴിവെച്ചത്. ജൂൺ 17 മുതൽ ജൂലൈ 2 വരെ നീണ്ടുനിന്ന അതിശക്തമായ ചൂടിനെ തുടർന്ന് ഫ്രാൻസിൽ…

കടുത്ത ചൂടിൽ ഫ്രാൻസിൽ 5,700-ലേറെ പേർ മരണപ്പെട്ടു ഇത്തവണ യൂറോപ്പിനെ ദുരിതത്തിലാഴ്‌ത്തിയ കനത്ത ഉഷ്ണതരംഗം (Heatwave) ഫ്രാൻസിൽ വലിയ ദാരുണ സംഭവങ്ങൾക്കാണ് വഴിവെച്ചത്. ജൂൺ 17 മുതൽ ജൂലൈ 2 വരെ നീണ്ടുനിന്ന അതിശക്തമായ ചൂടിനെ തുടർന്ന് ഫ്രാൻസിൽ മരണപ്പെട്ടത് 5,700-ലേറെ പേരാണ് മരണപ്പെട്ടത്.

🚨🇫🇷 En Francia, el calor extremo escaló a niveles críticos, registrando temperaturas superiores los 40 °C en varias regiones del país. 📎 … pic.twitter.com/1sPqQcV3VK — Porttada (@porttada) July 22, 2026 ചിന്തിക്കാൻ പോലും കഴിയാത്തത്ര മരണ സംഖ്യ ഉഷ്ണതരംഗം ബാധിച്ച പ്രദേശങ്ങളിൽ ഈ 16 ദിവസത്തിനിടെ വിവിധ കാരണങ്ങളാൽ ആകെ 21,674 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ മുൻവർഷങ്ങളിലെ ശരാശരി കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ ഈ പ്രദേശങ്ങളിൽ പ്രതീക്ഷിച്ചിരുന്ന മരണസംഖ്യ 15,910 മാത്രമാണ്. അതായത്, സാധാരണയേക്കാൾ 5,764 പേർകൂടുതൽ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ആരോഗ്യവിദഗ്ധർ ഇത് അധികമരണങ്ങൾ (Excess Mortality) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ചൂട് നേരിട്ട് മരണകാരണമാകുന്ന സംഭവങ്ങൾക്കൊപ്പം, അതിരൂക്ഷമായ താപനില മൂലം നിരവധി രോഗങ്ങളും വർധിച്ചു.

ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ എന്നിവ ഗുരുതരമാകുന്നതും മരണനിരക്ക് ഉയരാൻ കാരണമായി. ബാധിക്കുന്നത് പ്രായമായവരേയും രോഗബാധിതരേയും ഉഷ്ണതരംഗത്തിന്റെ ഏറ്റവും വലിയ ആഘാതം പ്രായമായവർക്കും (Senior Citizens), ദീർഘകാല രോഗങ്ങളുള്ളവർക്കും (Chronic Patients), ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമാണ് ഉണ്ടായത്.

കാരണം ഉയർന്ന താപനില ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തെ ബാധിക്കുന്നതിനാൽ നിർജലീകരണം (Dehydration), ഹീറ്റ് സ്ട്രോക്ക് (Heat Stroke), ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതായി ആരോഗ്യവിദഗ്ധർ പറയുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന് വിദഗ്ധർ യൂറോപ്പിൽ സമീപ വർഷങ്ങളായി ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യവും തീവ്രതയും വർധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) പ്രത്യാഘാതമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

നഗരങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളും പച്ചപ്പ് കുറയുന്നതും രാത്രിയിലും ചൂട് നിലനിൽക്കാൻ കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ജാഗ്രത ശക്തമാക്കി ഉഷ്ണതരംഗ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ചസമയത്തെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക, തണലുള്ള സ്ഥലങ്ങളിൽ കഴിയുക തുടങ്ങിയ നിർദേശങ്ങളാണ് ഫ്രഞ്ച് ആരോഗ്യ അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.

ഭാവിയിൽ കടുത്ത ചൂടിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങളും ദുരന്തനിവാരണ പദ്ധതികളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടികാട്ടി. English Summary : France has suffered a catastrophic loss of life due to an intense heatwave that swept across Europe between June 17 and July 2.

Over this 16-day period, extreme temperatures triggered severe public health emergencies, contributing to a dramatic spike in fatalities.

Comments (0)