Kerala Weather : മീനച്ചിൽ നദിയിൽ ജലനിരപ്പ് 23 അടിയായി; പാലയിൽ അതീവ ജാഗ്രത

മീനച്ചിൽ നദിയിൽ ജലനിരപ്പ് 23 അടിയായി; പാലയിൽ അതീവ ജാഗ്രത കനത്ത മഴയെ തുടർന്ന് മീനച്ചിൽ നദിയിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. മീനച്ചിൽ നദീ-മഴ നിരീക്ഷണ ശൃംഖലയുടെ (MRRM) ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ന് (ഓഗസ്റ്റ് 1) രാവിലെ 11.20-ന്…

മീനച്ചിൽ നദിയിൽ ജലനിരപ്പ് 23 അടിയായി; പാലയിൽ അതീവ ജാഗ്രത കനത്ത മഴയെ തുടർന്ന് മീനച്ചിൽ നദിയിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. മീനച്ചിൽ നദീ-മഴ നിരീക്ഷണ ശൃംഖലയുടെ (MRRM) ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ന് (ഓഗസ്റ്റ് 1) രാവിലെ 11.20-ന് പാലയിലെ റിവർ ഗേജിൽ ജലനിരപ്പ് 23 അടി രേഖപ്പെടുത്തി.

ജലനിരപ്പ് ഇപ്പോഴും വളരെ സാവധാനത്തിൽ ഉയരുന്ന പ്രവണത തുടരുന്നതായും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു. MRRM ന്റെ അപകടനില സൂചിക പ്രകാരം 0–9 അടി വരെ ഗ്രീൻ അലർട്ട്, 9–14 അടി വരെ യെല്ലോ അലർട്ട്, 14–30 അടി വരെ റെഡ് അലർട്ട് വിഭാഗത്തിലാണ്.

നിലവിലെ 23 അടി ജലനിരപ്പ് റെഡ് അലർട്ട് പരിധിയിലാണ്. ഇന്നത്തെ ജലനിരപ്പിൽ മണിക്കൂറുകൾക്കിടെ വലിയ വർധനയാണ് രേഖപ്പെടുത്തിയത്.

പുലർച്ചെ 1.40-ന് 12 അടി ആയിരുന്നത് രാവിലെ 3.00-ന് 15 അടിയായും, 5.00-ന് 18 അടിയായും, 9.30-ന് 22 അടിയായും ഉയർന്നു. തുടർന്ന് രാവിലെ 11.20-ന് 23 അടിയിലെത്തി.

അതേസമയം, ഇന്നലെ (ജൂലൈ 31) രാവിലെ 8.30-ന് ജലനിരപ്പ് വെറും 5 അടി മാത്രമായിരുന്നു. വൈകിട്ട് 6.30-ന് ഇത് 5.5 അടിയായി ഉയർന്നിരുന്നെങ്കിലും, രാത്രിയോടെ മഴ ശക്തമായതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ അതിവേഗ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.

നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അധികൃതർ അഭ്യർഥിച്ചു. English Summary : A Red Alert has been sounded in Pala, Kerala, as heavy rainfall caused the Meenachil River water level to surge dangerously to 23 feet by 11:20 AM on August 1.

According to data from the Meenachil River and Rain Monitoring Network (MRRM), the water level continues a slow upward trend ( Trend: Up Very Slowly ), placing low-lying and riverbank regions under high risk of flooding.

Comments (0)